ടാസ്മാനിയൻ ടൈഗർ
ഒരു നൂറ്റാണ്ടു മുൻപ് ഓസ്‌ട്രേലിയയിൽ അപ്രത്യക്ഷനായ സഞ്ചിമൃഗമാണ് ടാസ്മാനിയൻ ടൈഗർ. വൻകരയിലെ ഒരേയൊരു വേട്ടക്കാരില്ലാത്ത വേട്ടക്കാരനായ സഞ്ചിമൃഗവും ടാസ്മാനിയൻ ടൈഗറായിരുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയൻ വൻകരയിൽ നിന്ന് അപ്രത്യക്ഷരായി. വേട്ടക്കാർ കടന്നുവന്നതും സ്വാഭാവികമല്ലാത്ത ജീവികൾ ആധിപത്യമുറപ്പിച്ചതുമാണ് ഇവയെ അന്ത്യത്തിലേക്കു നയിച്ചത്. 1936ലാണ് ഈ ജീവിവർഗത്തിലെ അവസാന ജീവി ഹൊബാർട്ട് മൃഗശാലയിൽ അന്ത്യശ്വാസം വലിച്ചത്.