വെള്ളിമൂങ്ങ
കർഷകരുടെ സുഹൃത്ത് എന്നാണ് വെള്ളിമൂങ്ങ അറിയപ്പെടുന്നത്. ഇതിൽതന്നെ 20 ഓളം ഉപവിഭാഗങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ വെസ്റ്റേൺ, ഈസ്റ്റേണ്‍, അമേരിക്കൻ വെള്ളിമൂങ്ങകളാണ് ഇതിൽ പ്രധാനപ്പെട്ടവ. യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, കുവൈത്ത് എന്നിവിടങ്ങളിൽ വെസ്റ്റേൺ മൂങ്ങകളാണ് കൂടുതൽ. തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന വിഭാഗമാണ് ഈസ്റ്റേൺ വെള്ളിമൂങ്ങകൾ. രാത്രികാലങ്ങളിലാണ് ഇവ സജീവമാകുന്നത്. ഏകദേശം 29–34 ദിവസത്തിനകം ഇവയുടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുന്നു. ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന പക്ഷി കൂടിയാണിത്.