ലോക വന്യജീവി ദിനം
World Wildlife Day

വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുക, അവയുടെ വംശനാശം തടയുക എന്നിവ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാവർഷവും മാർച്ച് മൂന്നിന് ലോക വന്യജീവി ദിനം ആചരിക്കുന്നു. ലോകത്തിലെ മൃഗ-സസ്യ ജീവജാലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് ഇങ്ങനെ ഒരു ദിനം ആചരിക്കാനുള്ള നിർദേശം ആദ്യം മുന്നോട്ടുവച്ചത് തായ്‌ലൻഡ് ആണ്.