ഹൈപ്പർ ആക്ടിവ്റ്റി ഡിസോർഡർ
കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹൈപ്പർ ആക്ടിവ്റ്റി ഡിസോർഡർ. അമിത വികൃതി, ശ്രദ്ധക്കുറവ്, ഒരിടത്തും അടങ്ങിയിരിക്കാത്ത അവസ്ഥ, വാശി, കടുംപിടുത്തം തുടങ്ങിയ സ്വഭാവങ്ങൾ അമിതമായി ഇത്തരക്കാർ പ്രകടിപ്പിക്കാം. കൃത്യമായ പരിചരണം ലഭിക്കാതെ വരുന്ന അവസ്ഥയിൽ ഇത് വിപരീത ഫലങ്ങൾ ഉണ്ടാക്കും. അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ ആറുമാസമെങ്കിലും ചുരുങ്ങിയത് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലെങ്കിലും നീണ്ടുനിൽക്കുകയാണെഹ്കിൽ ആ കുട്ടിക്ക് ഹൈപ്പർ ആക്ടിവ്റ്റി ഡിസോർഡർ സംശയിക്കണം. മസ്തിഷ്കത്തിൽ നടക്കുന്ന ചില രാസപ്രവർത്തനങ്ങളാണ് ഇത്തരം അവസ്ഥയ്ക്ക് കാരണം. തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു ഭാഗങ്ങളും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കുറയുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇതുണ്ടാകുന്നത്.