കുടവയർ
Belly Fat

വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം. കായികാധ്വാനം ഒട്ടുമില്ലാത്ത ഓഫിസ് ജോലിയോ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്ന് ചെയ്യുന്ന ഐടി ജോലികളോ ചെയ്യുന്നവരിൽ കുടവയറിനുള്ള സാധ്യത കൂടുതലാണ്. ഹൃദ്രോഗം മുതല്‍ പ്രമേഹം വരെ പല വിധത്തിലുള്ള രോഗങ്ങളാണ് കുടവയറുള്ളവരെ പിടികൂടാറുള്ളത്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഉയര്‍ന്ന തോതിലുള്ള ഫൈബറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.