കോവിഡ്– 19
കോവിഡ്– 19; രോഗലക്ഷണങ്ങൾ, ചികിത്സ, വാക്സീൻ, വാക്സിനേഷൻ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,
സാർസ് കോവ്– 2 എന്ന വൈറസ് ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് കോവിഡ്– 19. ചൈനയിലെ വിഹാനിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യത. വ്യക്തിശുചിത്വം പാലിക്കുക, മാസ്ക് ധരിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ സഹായിക്കും.