സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമാണിപ്പോൾ മറവൻതുരുത്ത്. ഇവിടുത്തെ പ്രധാന ആകർഷണം കയാക്കിങ്ങാണ്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്ന് ആരംഭിക്കുന്ന കയാക്കിങ് അരിവാൾ തോട്ടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും. 3.5 കിലോമീറ്ററോളം കയാക്കിങ് ചെയ്യാൻ സൗകര്യമുണ്ട്. വൈകുന്നേമാണെങ്കിൽ സൂര്യാസ്തമയവും കാണാം. മൂന്നു മണിക്കൂർ നീളുന്നതാണ് ട്രിപ്പ്. വൈക്കം –എറണാകുളം റൂട്ടിൽ ടോൾ ജംക്‌ഷനിൽനിന്നു പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ പഞ്ഞിപ്പാലം. കുലശേഖരമംഗലം ക്ഷേത്രത്തിനു സമീപത്ത് ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കൽ വായനശാല. ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിങ് സ്റ്റാർട്ടിങ് പോയിന്റുകൾ. തലയോലപ്പറമ്പിൽനിന്ന് പാലാംകടവ് – ടോൾ റോഡിൽ 3 കിലോമീറ്ററോളം പിന്നിട്ടാൽ പഞ്ഞിപ്പാലത്ത് എത്താം.
ദൂരം: കോട്ടയം ടൗണിൽനിന്ന് 39 കിലോമീറ്ററുണ്ട് മറവൻതുരുത്തിലേക്ക്