ചന്ദ്രയാൻ 3
Chandrayaan 3

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം പരിപൂര്‍ണ വിജയമായിരുന്നു. ഏകദേശം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ.

 

ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് 615 കോടി രൂപ ചെലവുള്ള ദൗത്യം കൊണ്ടു ലക്ഷ്യമിടുന്നത്. 2019 സെപ്റ്റംബറിൽ ചന്ദ്രയാൻ–2 ദൗത്യത്തിന്റെ ലാൻഡർ ചാന്ദ്രപ്രതലത്തിൽ സുരക്ഷിതമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഇടിച്ചിറങ്ങി തകരുകയായിരുന്നു.