നാരുകൾ
Fibre

ദഹനവ്യവസ്‌ഥ കാര്യക്ഷമമാക്കാനും അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനും ഭക്ഷണത്തിൽ നാരുകൾ ആവശ്യമാണ്. വെള്ളത്തിൽ അലിയുന്ന നാരുകളാണ് രണ്ടാമത്തെ പ്രവർത്തനത്തിനു വേണ്ടത്. വെള്ളത്തിൽ അലിയാത്ത നാരുകൾ മലബന്ധം ഇല്ലാതാക്കി ശരിയായ ശോധന ഉറപ്പാക്കുന്നു. ഉദാ: കടല– പയർവർഗങ്ങളുടെ തൊലി, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ, പേരയ്‌ക്ക, അമരപ്പയർ, കോവൽ, ഓട്‌സ്, ഗോതമ്പ്, ചോളം, ബാർലി.