വിരാട് കോലി
Virat Kohli

ക്യാപ്റ്റൻ വിരാട് കോലിയും എ.ബി. ഡിവില്ലിയേഴ്സും പിന്നെ, വന്നും പോയുമിരുന്ന ഏതാനും താരങ്ങളുമായി ബാറ്റിങ്ങിൽ എന്നും റോയൽ ആയിരുന്ന ബെംഗളൂരുവിന് ഇത്തവണയും മാറ്റമില്ല. ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ബിഗ് ബാഷ് ലീഗിൽ കരുത്ത് തെളിയിച്ച അവരുടെ യുവതാരം ജോഷ് ഫിലിപ്പുമാണ് ഇക്കുറി ഇക്കൂട്ടത്തിലെ വിദേശ നവാഗതർ.