മുതിർന്ന സിപിഎം നേതാവ്, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. 1923 ഒക്‌ടോബർ 20ന് നോർത്ത് പുന്നപ്ര വേലിക്കകത്തു വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടേയും മകനായി ജനനം. പറവൂർ, കളർകോട്, പുന്നപ്ര സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ പഠനം.
1940 മുതൽ തൊഴിലാളി ജീവിതവും കമ്യൂണിസ്‌റ്റ് പ്രവർത്തനവും ആരംഭിച്ചു. 1952ൽ പാർട്ടിയും ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയും 1956ൽ ജില്ലാ സെക്രട്ടറിയുമായി. 1959ൽ ദേശീയ സമിതിയംഗം.
1964ൽ പാർട്ടി പിളർന്നതോടെ വിഎസ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1980 മുതൽ മൂന്നു തവണ കേളത്തിലെ സിപിഎമ്മിന്റെ സംസ്‌ഥാന സെക്രട്ടറിയായി. 1986ൽ പൊളിറ്റ്‌ബ്യൂറോ അംഗം. എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചു. അഞ്ചു പ്രാവശ്യം ജയിച്ചു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. രണ്ടു തവണ പ്രതിപക്ഷ നേതാവ്.
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്‌സ്), മക്കൾ: ഡോ. വി.വി. ആശ (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ശാസ്‌ത്രജ്‌ഞ.), വി.എ. അരുൺകുമാർ (ഐഎച്ച്‌ആർഡി ജോയിന്റ് ഡയറക്‌ടർ)