ബിങ്
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള വെബ് സേർച്ച് എൻജിനാണ് ബിങ്. 2009 ജൂണിലാണ് ഈ സേർച്ച് എൻജിൻ ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങിയത്. പ്രവർത്തനം തുടങ്ങി ഒരാഴ്ചക്കകം തന്നെ ആകെ ഉപയോഗിക്കുന്ന സെർച്ച് എൻജിനുകളിൽ രണ്ടാം സ്ഥാനം ബിങ് കരസ്ഥമാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ് സെർച്ചിന്റെയും എംഎസ്‌എൻ സേർച്ചിന്റെയും പുതിയ രൂപമാണ് ബിങ്. മൈക്രോസോഫ്റ്റ് ഇതിനെ ഒരു ‘ഡിസിഷൻ എൻജിൻ’ എന്നാണ് വിളിക്കുന്നത്.