ജിമെയിൽ
Gmail

ഗൂഗിൾ നൽകുന്ന ഒരു സൗജന്യ ഇമെയിൽ സേവനമാണ് ജിമെയിൽ. സാധാരണയായി ഒരു വെബ് ബ്രൗസറിലോ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷനിലോ ജിമെയിലേക്ക് പ്രവേശിക്കുവാൻ സാധിക്കും. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇ-മെയിൽ സേവനങ്ങളിലൊന്നാണ് ജിമെയിൽ. എന്നാൽ ചൈനയിൽ ജിമെയിൽ സേവനം ലഭ്യമല്ല.