ടെലിഗ്രാം
Telegram

ക്ലൗഡ് അധിഷ്ടിത ഇൻസ്റ്റന്റ് മെസേജിങ് സേവനമാണ് ടെലഗ്രാം. ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് ഫോൺ, ഉബുണ്ടു ടച്ച് എന്നീ മൊബൈൽ പ്ലാറ്റ്ഫോമിലും വിൻഡോസ്, മാക് ഒഎസ്, ലിനക്സ് എന്നീ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമിലും ടെലഗ്രാം ലഭ്യമാണ്. ഫോട്ടോകൾ, വിഡിയോകൾ, സ്റ്റിക്കറുകൾ, ഡോക്യുമെന്റുകൾ തുടങ്ങി ഏതു തരത്തിലുള്ള ഫയലുകൾ കൈമാറാനും ടെലഗ്രാം ഉപയോഗിക്കാം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും ടെലഗ്രാം നൽകുന്നു.