ബുർജ് ഖലീഫ
Burj Khalifa

2010 ൽ തുറന്ന ബുർജ് ഖലീഫയാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം. ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, ഏറ്റവും ഉയരത്തിൽ സ്വിമ്മിങ് പൂൾ (76 മത്തെ നില) തുടങ്ങിയ റെക്കോർഡുകളും ബുർജ് ഖലീഫയ്ക്ക് സ്വന്തമാണ്.