കപ്പഡോഷ്യ
ഇസ്തംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് കപ്പഡോഷ്യ. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഉറച്ചുണ്ടായ മലനിരകളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങള്‍. ഈ മലകൾ തുരന്ന് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍മുറികളും റസ്റ്ററന്റുകളും ഷോപ്പിങ്ങ് മാളുകളും നിർമിച്ചിട്ടുണ്ട്.