ഈഫൽ ഗോപുരം
Eifel Tower

ചരിത്ര പ്രസിദ്ധമായ ഈഫൽ ഗോപുരം ഫ്രാൻസിലെ പാരീസിലാണ് സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷിക ആഘോഷത്തിലാണ് 1889-ൽ ഈ  ഇരുമ്പു ഗോപുരം ഉദ്ഘാടനം ചെയ്തത്. അന്നു മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തുവെന്ന പ്രശസ്തിയും ഈ ഗോപുരത്തിനായിരുന്നു.