പെട്രോണാസ് ടവർ
മലേഷ്യയിലെ ക്വാലലംപുരിലാണ് ഇരട്ട കെട്ടിടങ്ങളായ പെട്രോണാസ് ടവർ സ്ഥിതി ചെയ്യുന്നത്. അർജന്റീന-അമേരിക്കൻ രൂപകല്പകനായ സീസർ പെല്ലിയാണ് മലേഷ്യയിലെ ഈ ഇരട്ട കെട്ടിടങ്ങളുടെ രൂപകൽപ്പന നിർവഹിച്ചത്. കോൺക്രീറ്റു കൊണ്ടാണ് 88 നിലകളുള്ള ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്.