മന്ത്രം എന്നു കേൾക്കുമ്പോൾതന്നെ ‘ന്ത്രം’ എന്ന അക്ഷരം കാരണമായിരിക്കാം ഇതിലെന്തോ നിഗൂഢതയുണ്ടെന്നു കരുതി തെറ്റിദ്ധരിക്കുന്നത് സംസ്കൃതധാതുവായ മന്ത്രപദത്തിലെ മകാരത്തിന് മനനം ചെയ്യുക എന്നും, ഇന്ത്രം എന്ന അക്ഷരത്തിന് ത്രാണനം ചെയ്യുന്നത് എന്നും, അങ്ങനെ മനനത്തിലൂടെ ത്രാണം ചെയ്യുന്നതെന്നാണ് അർത്ഥം.
നാം ഒരു അപകടത്തെയോ പ്രതിസന്ധിയെയോ മുഖാമുഖം കാണുമ്പോഴോ, പേടിക്കുമ്പോഴോ എന്റെ ഈശോയെ, എന്റെ അള്ളാ, എന്റമ്മെ, എന്റെ ദേവി, എന്റെ കൃഷ്ണാ എന്നിങ്ങനെ ഉള്ളിൽനിന്നും അറിയാതെ വിളിച്ചു പോകുന്നു. ഇതിനർത്ഥം ഈ മതബോധത്തിൽ നിന്നുൾക്കൊണ്ട ദൈവികശക്തികൾ നമ്മെ രക്ഷിക്കുമെന്ന് ഉള്ളിലുള്ള ബോധം കൊണ്ടാണ്. ആയതിനാൽ ആ ദേവതാ ശക്തികളെ സ്തുതിക്കുന്നതും നാമങ്ങളും കീർത്തനങ്ങളും സ്മരണകളും പോസിറ്റീവ് ആയ ഒരു പ്രപഞ്ചശക്തിയെ നമ്മിലേക്കടിപ്പിക്കുന്നു എന്നതാണ് വാസ്തവം.