മരണം അടുത്ത് എന്ന് ബോധ്യപ്പെടുന്ന ചില ലക്ഷണങ്ങളുണ്ട്. ആയുർവേദ വൈദ്യൻമാരാണ് അത് കൂടുതലും മനസ്സിലാക്കിയിട്ടുള്ളതും പഠിച്ചിട്ടുള്ളതും. രോഗിയായി കിടക്കുന്നയാളുടെ അംഗചലനങ്ങൾ കൃഷ്ണമണിയുടെ ചലനം നെറ്റിയിൽ തെളിയുന്ന കറുപ്പ് തുടങ്ങി ഒരുപാട് ലക്ഷണങ്ങൾ ഉണ്ട്. വാര്‍ദ്ധക്യമാകുമ്പോൾ മുടി നരയ്ക്കുകയും, കാഴ്ചയും കേൾവിയും കുറയുകയും സ്വാഭാവികമാണല്ലോ. ഇതു കുറച്ചധികമാകുന്നതും മരണലക്ഷണമാണ്. പഴയകാലത്ത് ഇവയൊക്കെ കണ്ടാൽ പിന്നെ ബന്ധുക്കളെയും മറ്റ് വേണ്ടപ്പെട്ടവരെയും അറിയിച്ചു കൊള്ളാൻ ആയിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ ഇന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ എത്തിച്ചാൽ രോഗിയെ രക്ഷിക്കാൻ കഴിയും എന്നാണ് അനുഭവം. കണ്ണടവച്ച് കാഴ്ചവർദ്ധിപ്പിക്കുന്നത് പോലെ ഹിയറിംഗ് എയിഡ് വച്ച് കേൾവി വർദ്ധിപ്പിക്കും പോലെ മരണത്തെ തോൽപിച്ച് പഴയ കണക്കുകൂട്ടലുകൾ തിരുത്തി ജീവിക്കാൻ സാധിക്കും.
മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. കാലവും ചികിത്സാരീതികളും പുരോഗമിച്ചപ്പോൾ ഒരുപാട് രോഗികളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഒരു ചികിത്സയും മോശമായത് കൊണ്ടല്ല. ഒന്നിൽ കഴിയാത്തത് മറ്റൊന്നിൽ കഴിയുന്നത് കൊണ്ടാണ്. കാലത്തിന് അനുസൃതമായി ലക്ഷണശാസ്ത്രം മാറേണ്ടതില്ല അത് മഴ വരും മുൻപ് മഴക്കാർ കാണുന്നതു പോലെ സൂചനയാണ്. കുടയെടുത്താൽ നമുക്ക് മഴയെ നനയാതിരിക്കാം എന്നത് പോലെ.
ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil,Near ESI Dispensary
Eloor East , Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com Phone : 9846033337