ഭാരതത്തിൽ ആനകൾക്കുളള സ്ഥാനം അവാച്യമാണ്. ദൃഡതയുടേയും വിജ്ഞാനത്തിന്റേയും പ്രമപ്രതീകങ്ങളായി ആനകളെ ആദരിക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമല്ല ചൈനയിലും. ഉദാത്തവും മഹത്തരവുമായ സ്ഥായീഭാവത്തെ ഗജബിംബങ്ങളിലൂടെ ഫെങ്ങ്ഷൂയി വിഭാവന ചെയ്യുന്നു. അംഗലാവണ്യം കൊണ്ടും രൂപഭംഗി കൊണ്ടും ഉത്തുംഗമായ ഗജത്തെ, ചീനക്കാർ ഏറ്റവും സൗഭാഗ്യ ചിഹ്നമായി പരിഗണിക്കുന്നു. ആനയുടെ സ്വർണരൂപം രാജാക്കന്മാരും പ്രഭുക്കളും നിക്ഷേപമെന്നതിനുപരി സമൃദ്ധിക്കായി സൂക്ഷിച്ചിരുന്നതായി മണ്ഡേറിയൻ സാഹിത്യങ്ങളും, ചരിത്രവും വിളംബരം ചെയ്യുന്നു. ആനയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന റൂ ഇ മാന്ത്രിക വീണയും, സ്വർണക്കിളിയും സർവൈശ്വര്യ ദായകമായി ഇവര്‍ വിശ്വസിച്ചുപോരുന്നു.
ഇതിന്റെ സാമീപ്യം സവിശേഷങ്ങളായ ആനുകൂല്യങ്ങൾ പ്രദാനം ചെയ്യുന്നു. കുട്ടികളുടെ പഠനമുറിയിൽ, വിജ്ഞാനപ്രകാശവും, കിടപ്പുമുറിയിൽ ദാമ്പത്യസൗഖ്യവും, വർഷിക്കുന്നു. സാമൂഹികബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഹരിതഗജങ്ങളും ഫെങ്ങ്ഷൂയിയിൽ ലഭ്യമാണ്. വ്യത്യസ്ത ചലനങ്ങളില്‍ നിർമിച്ച അഷ്ടഗജങ്ങൾ സമൂഹത്തിൽ ഉന്നതപദവികൾ വാഗ്ദാനം ചെയ്യുന്നു. തുമ്പിക്കൈയുയർത്തി ഗണപതിരൂപത്തിലുളള ഐശ്വര്യഗജം സ്ഥായിയായ സമ്പത്തിനേയും, വിഷ് എലഫന്റ് ആഗ്രഹപൂർത്തീകരണത്തിനും, മാതൃ ഗജത്തോടൊപ്പം സന്തുഷ്ടനായ കുഞ്ഞാന സന്താനഭാഗ്യത്തിനും പാത്രമാകുന്നു. ഹരിതഗജത്തെ ഒാഫീസ് ടേബിളിലും, കമ്പ്യൂട്ടർ മുതലായവയുടെ സമീപത്തും സജ്ജീകരിക്കേണ്ടതാണ്.
ഉദ്യാനപാലകരായി സ്വര്‍ഗീയ ജന്തുലോകം
നമ്മൾ വീടിന് ഭംഗിയും യധേഷ്ടം ജീവവായുവും, കുളിർമയും ലഭ്യമാക്കാൻ നിർമിക്കുന്ന ഉദ്യാനങ്ങൾ പലപ്പോഴും ഭവനത്തിന് ദോഷമായി ഭവിച്ച് പോകുന്നു. ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാനായി ഫെങ്ങ്ഷൂയിയിൽ ഉപയോഗിക്കുന്ന കുഞ്ഞ് ജീവികളുടെ ബിംബരൂപമാണ് സെലറ്റിയൽ ഗാർഡിയൻ ആനിമൽസ്. കരിയാമ, വെൺകടുവ, അരുണവർണ ഫീനിക്സ്, ഹരിതവ്യാളി തുടങ്ങി സ്വർഗസ്ഥരായ ചതുർജീവികള്‍. ഇതിൽ ഫീനിക്സ് കിഴക്ക് ദിശയിലും, ആമ പടിഞ്ഞാറ് ദിക്കിലും, വെൺകടുവ തെക്ക് ദിശയിലും, വ്യാളി വടക്ക് ദിശയിലും വേണം ക്രമീകരിക്കേണ്ടത്. നഗരങ്ങളിൽ ഭൂപ്രകൃതിയോ, ഉദ്യാനമോ സജ്ജീകരിക്കാൻ കഴിയാത്തതോ, സ്ഥലസൗകര്യം ഇല്ലാത്തതോ ആയ സ്ഥാനങ്ങളിൽ ഇവയെ പ്രതിഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫെങ്ങ്ഷൂയി നിർദ്ദേശിക്കുന്നു
ലേഖകൻ
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more: Download yearly horoscope, Soul mate, Malayalam Panchangam, Vastu Tips in Malayalam, Astrology Tips in Malayalam