Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിപ്ലാന്റ് സമ്പത്ത് വർ‌ധിപ്പിക്കും, പക്ഷേ...

MoneyPlant

മിക്ക ഭവനങ്ങളിലും സർവസാധാരണമായി കാണുന്ന ചെടിയാണ് മണിപ്ലാന്റ്. ഫെങ്ഷൂയി വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യം നൽകുന്ന സസ്യമാണിത്. ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയായതിനാലാണ് ഇതിനു മണിപ്ലാന്റ് എന്ന പേര് വന്നതത്രേ. വീടിനകത്തും പുറത്തും ഒരുപോലെ വളർത്താവുന്ന ഈ ചെടി അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. 

സമ്പത്തിനെ ആകർഷിക്കുന്നതാണെങ്കിലും മണിപ്ലാന്റ് വീട്ടിൽ വളർത്തുന്നതിനും പ്രത്യേക സ്ഥാനങ്ങൾ ഉണ്ട് .വിപരീത ദിശയിൽ വന്നാൽ മറിച്ചായിരിക്കും ഫലം. തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നതിനാൽ വടക്ക്‌ കിഴക്ക് ഭാഗത്തു മണിപ്ലാന്റ് നടുന്നത് ഒഴിവാക്കുക. കിഴക്ക് ,പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ നട്ടാൽ ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലായ്മക്കു കാരണമാകും എന്നാണ് വിശ്വാസം. 

മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. നിത്യവും പരിപാലിക്കുക. പുറത്തുനിന്നു ആരെയും ഈ ചെടി മുറിക്കുവാൻ അനുവദിക്കരുത് . നന്നായി തഴച്ചു വളരുന്ന ഈ ചെടി ഭവനത്തിലേക്ക് ധാരാളം സമ്പത്തു കൊണ്ടു വരും എന്നാണ് വിശ്വാസം.  

വാസ്തു ശാസ്ത്രപ്രകാരം സാമ്പത്തിക ഉന്നമനത്തേക്കാൾ വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണി പ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്.