നിത്യവും ശ്രദ്ധയോടെ ആവർത്തിച്ച് ഉച്ചരിക്കുന്ന നാമം ഉദ്ദേശിക്കുന്ന ഫലങ്ങൾ നൽകി വരുന്നു. എല്ലാ നാമങ്ങളും മന്ത്രാക്ഷരം കൊണ്ടുള്ളതിനാലാണ് ഇത് സംഭവിക്കുന്നത്. മനുഷ്യശരീരത്തിൽ 28 നക്ഷത്രങ്ങളും നവഗ്രഹങ്ങളും കാല് മുതൽ ശിരസ്സ് വരെ ഉണ്ട്. അതിനാൽ ശരീരത്തിലുള്ള ഈശ്വര ചൈതന്യത്തെ നാമജപത്തിലൂടെ ഉണർത്താനാകുന്നു. ശരീരത്തിലെ ചൈതന്യത്തെ നാമജപത്തിലൂടെ ഉണർത്തിയാൽ പ്രകൃതിയിലെ ചൈതന്യം ഉണരും. ഇതുവഴി താങ്കളുടെ ശരീരത്തിലും ഭവനത്തിലും തൊഴിൽ സ്ഥലത്തും ഉള്ള ദോഷങ്ങൾ മാറ്റിയെടുക്കുന്നതിന് സാധിക്കും. അത് പരമ ചൈതന്യമായ നവഗ്രഹങ്ങളുടെ കഴിവിന് അനുസരിച്ചിരിക്കുന്നു.
നാമജപത്തിന് എന്ത് ശക്തിയുണ്ട്
നവഗ്രഹത്തിന്റെ നാമത്തിന് നല്ല ശക്തിയുണ്ട്. താങ്കൾ ഒരു തലവേദന, ദന്തവേദന, പനി, വയറുവേദന ഇവ വരുന്ന സമയം ഒരു ഗുളിക കഴിക്കുന്നു. അപ്പോൾ 5 മിനിട്ട് കഴിയുന്ന സമയം ഇവ നശിക്കുന്നു. അതുപോലെയാണ് നാമം ജപിക്കുന്നതിന്റെ ഫലം.
ലങ്കയിലേക്ക് ഹനുമാനും ശ്രീരാമനും സംഘവും സേതുബന്ധനം നടത്തിയപ്പോൾ എല്ലാവരും കടലിൽ കല്ലിടുകയായിരുന്നു. എന്നാൽ ശ്രീ ഹനുമാൻ കൊണ്ടിടുന്ന കല്ലൊഴികെയെല്ലാം വെള്ളത്തിലാണ്ടുപോയി. ശ്രീ ഹനുമാന്റെ കല്ല് എന്തുകൊണ്ട് താഴുന്നില്ലെന്നു നോക്കിയപ്പോള്‍ ആ കല്ലുകളിൽ ഓരോന്നിലും ‘രാമ രാമ രാമ’ എന്ന് എഴുതിയിരുന്നു. ഭഗവത്‌സ്വരൂപം ധ്യാനിച്ച് ആ നാമാർച്ചനയോടെയാണ് ശ്രീഹനുമാൻ കല്ലുകൾ കൊണ്ടിട്ടത്. ആ ശക്തി കൊണ്ടാണ് ആ കല്ലുമാത്രം പൊങ്ങിക്കിടന്നത്. ഇതിൽനിന്നും ഒരു കാര്യം വ്യക്തമായില്ലേ. മനസ്സറിഞ്ഞ് നാമം ജപിക്കുകയാണെങ്കിൽ ഫലസിദ്ധി ഉറപ്പ്.
മന്ത്രോച്ചാരണത്തിലൂടെ ഉദ്ദിഷ്ടകാര്യസിദ്ധി
ഓരോ കാര്യത്തിനും ഓരോ മന്ത്രമാണ്. അതത് നവഗ്രഹങ്ങളിൽ ഓരോ മൂർത്തികളുടെ സ്വഭാവമാണ്. ഉച്ചരിക്കപ്പെടുന്ന ഏതുശബ്ദവും പ്രകൃതിയെയും അതിൻവഴി നവഗ്രഹചൈതന്യത്തെയും ഉണർത്തും. അവ നല്ല ഭക്തന്റെ ന്യായമായ ആവശ്യങ്ങൾ സാധിച്ചു തരികയും ചെയ്യും. പക്ഷേ സ്വന്തം കാര്യത്തിന് ഒരു വ്യക്തിനാമം ജപിക്കുകയാണെങ്കിൽ ഫലം ലഭിക്കുകയില്ല.
ഒരാൾ ഒരു കാര്യം വിചാരിക്കുന്ന സമയം തന്നെ ആ ദേവത/ മരണാനന്തര വ്യക്തികൾ ആ തീരുമാനിക്കുന്ന നിമിഷം തന്നെ ആ ദേവത അതറിയുന്നു. ആ വ്യക്തിയുടെ മന്ത്രം കേൾക്കുന്നതിന് കാത്തിരിക്കുന്നു. നാളെ രാവിലെ മന്ത്രം ജപിക്കണം എന്ന് ഒരു വ്യക്തി മനസ്സിലുറപ്പിച്ചാൽ നാളെ ആ സമയമാകുമ്പോൾ ദേവത അതു പ്രതീക്ഷിക്കും. നമ്മൾ അതു ചെയ്താൽ ദേവതയ്ക്ക് സന്തോഷമാകുന്നു. അതുവഴി നല്ല ഗുണങ്ങൾ ലഭിക്കുന്നു.
മന്ത്രം എങ്ങനെയാണ് മനുഷ്യനെ സംരക്ഷിക്കുന്നത്
മന്ത്രം പതിവായി നിശ്ചിത ക്രമത്തിൽ ജപിക്കുമ്പോൾ മന്ത്രോദ്ധാരം സംഭവിക്കുന്നു. അത് വഴി മന്ത്രം ഒരു രക്ഷയായി, കവചമായി, ശക്തിയായി സദാ നമ്മുടെ കൂടെയുണ്ടാകും. തെറ്റായ ഒരു പ്രവൃത്തി ചെയ്യാൻ തുടങ്ങുമ്പോൾ അതിൽനിന്ന് മനസ്സിലിരുന്ന് വിലക്കും. കാലം കഴിയുന്തോറും മന്ത്രം നമ്മിലേക്ക് വ്യാപിക്കും. നമ്മൾ മന്ത്രത്തിന്റെ പൂർണ്ണനിയന്ത്രണത്തിലാകും. കാലത്തെയും, ശത്രുക്കളെയും തോൽപ്പിക്കാൻ കഴിവുള്ളതാണ് മന്ത്രങ്ങൾ.
സാധാരണക്കാർ മന്ത്രം ചൊല്ലുമ്പോൾ തെറ്റു വരാറുണ്ടല്ലോ. അതിന് ദോഷം വരുമോ?
ഒരിക്കലുമില്ല. മന്ത്രം ചൊല്ലുമ്പോൾ തെറ്റുകൾ ധാരാളം വരും. പക്ഷേ ക്രമേണ ആരാധനമൂര്‍ത്തി തന്നെ അതു തിരുത്തും. ക്രമേണ തെറ്റില്ലാതെ ജപിക്കാൻ പ്രാപ്തരാകും. തെറ്റുണ്ടായാൽ വിപരീതഫലങ്ങൾ എന്നൊക്കെ പറഞ്ഞുണ്ടാക്കിയത് മന്ത്രങ്ങൾ സ്വകാര്യ സ്വത്താക്കിവച്ച് അനുഭവിച്ചുകൊണ്ടിരുന്നവരാണ്. സ്വന്തം അച്ഛൻ, അമ്മ താങ്കൾ ഒരു തെറ്റ് ചെയ്യുകയാണെങ്കിൽ അവർ താങ്കളെ ശിക്ഷിക്കുന്നില്ല അതുപോലെയാണ് നവഗ്രഹങ്ങൾ.
ആയിരം, ലക്ഷം തുടങ്ങിയ ക്രമത്തിൽ മന്ത്രം ജപിക്കണമെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ?
തീർച്ചയായും ഇല്ല. മന്ത്രം ഉപാസിക്കുന്ന ഉപാസകരാണ് ജപസംഖ്യ കൃത്യമായി നോക്കി ജപിക്കേണ്ടത്. സാധാരണക്കാർക്ക് അതിന്റെ ആവശ്യമില്ല. പക്ഷേ ആവർത്തിച്ച് പലവട്ടം ജപിക്കുന്നത് നല്ലതാണ്. കാരണം പല പ്രാവശ്യം ജപിക്കുമ്പോൾ ഇടയ്ക്കെങ്കിലും ഭഗവാന്റെ രൂപം മനസ്സിലെത്തി ഭക്തി വരുന്നു. എന്നാൽ കണക്ക് കൃത്യമാക്കി ജപിക്കുമ്പോൾ ഭഗവാനെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ ഉദ്ദേശിച്ച ജപസംഖ്യ പൂർത്തിയാകുന്നോ എന്നതിലായിരിക്കും മനസ്സ്. അതിനാൽ ഭക്തി ഇല്ല.
സത്കർമ്മങ്ങൾ മാത്രം ചെയ്താലും ചിലർക്ക് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടാകുന്നു. എന്നാൽ ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർക്ക് നല്ല അനുഭവങ്ങൾ ഉണ്ടാകുന്നു. എന്തുകൊണ്ട്?
മുൻജന്മത്തിലും നല്ലകാര്യം ചെയ്തിട്ടുള്ളതു കൊണ്ടാകാം ഈ ജന്മത്തിൽ നല്ല അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ഒരു മനുഷ്യന്റെ ഇരുവശത്തും സദാ രണ്ടുകൂട്ടം അദൃശ്യശക്തികളുണ്ടാകും. ഒന്ന് പുണ്യശക്തിയും മറ്റേത് പാപശക്തിയും. വ്യക്തി മരിക്കുമ്പോൾ പുണ്യശക്തി കൂടുതലാണെങ്കിൽ പുനർജന്മത്തിൽ നല്ല അനുഭവങ്ങളുണ്ടാകും.
മറിച്ചാണെങ്കിൽ അനുഭവങ്ങൾ മോശമാകും. എന്നാൽ ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. അവരുടെ സുഖദുഃഖങ്ങൾ അവർക്കേ അറിയൂ. കാണുന്നതും കേൾക്കുന്നതും സത്യമായിരിക്കില്ല.
കുളിക്കാതെയും ഭക്ഷണം കഴിഞ്ഞിട്ടും നാമം ജപിക്കാൻ പാടില്ലെന്നു പറയുന്നത് ശരിയാണോ?
അതിൽ കാര്യമൊന്നുമില്ല. പ്രായം, ആരോഗ്യം, അസുഖം ഇവയൊക്കെ നോക്കിവേണം ഓരോ കാര്യങ്ങൾ ചെയ്യാൻ. അതിനാൽ എങ്ങനെ ജപിക്കുന്നതും ഭഗവാന് ഇഷ്ടമാണ്.