Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകപ്രകാരം ജോലി ലഭിക്കേണ്ട സമയം കഴിഞ്ഞു, ഇനി എന്തു ചെയ്യും?

Job

എന്റെ മകന്റെ ജനനം 1992 മാർച്ച് 2 തിങ്കളാഴ്ച രാവിലെ 7.15 നു തിരുവോണം നാളിലാണ്. 2014 ൽ ബിടെക് പാസായി. വളരെയേറെ മത്സരപ്പരീക്ഷകളിലും ഇന്റർവ്യൂകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ജോലിയൊന്നും ലഭിച്ചില്ല. വീട്ടിൽത്തന്നെ ഇരുന്ന് തുടർച്ചയായി കഠിനാമായിതന്നെ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ജോലി കിട്ടാത്തതിൽ ഞങ്ങളെല്ലാം വളരെ വിഷമത്തിലാണ്. എൻജിനീയറായിട്ടുതന്നെ ജോലി കിട്ടുമെന്ന താൽപര്യമൊന്നും മകനില്ല. അയാൾക്ക് സ്ഥിരമായി ഏതെങ്കിലും നല്ല ജോലി കിട്ടുമോ? അയാൾ പഠിച്ചതിനനുസൃണമായുള്ള ജോലി കിട്ടുമോ?(ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ). ആയത് എന്നത്തേയ്ക്ക് കിട്ടാൻ സാധ്യതയുണ്ട്. പല ജ്യോത്സ്യന്മാരും പറഞ്ഞ അവധികളെല്ലാം കഴിഞ്ഞു. എന്താണ് ചെയ്യേണ്ടത്?

ജാതകപ്രകാരം ജോലിയൊക്കെ ലഭിക്കുന്നതിനുള്ള സാധ്യത ഉള്ളതാണ്. മുൻപ് ഉണ്ടായിരുന്ന സമയമോശമൊക്കെ മാറിയിട്ടുണ്ട്. വളരെ പ്രതീക്ഷയോടെ ഇരുന്ന കാര്യങ്ങൾ പോലും മാറിപോകുന്നതിന് ഇടയുള്ള സമയം ആയിരുന്നു. ഇപ്പോൾ അൽപം പ്രയോജനകരമായ സമയമാണ്.

കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് എഴുതുമ്പോൾ തന്നെ ജോലി കിട്ടണം എന്ന താൽപര്യമൊന്നും മകനില്ല എന്നും അമ്മ എഴുതിയിട്ടുണ്ട്. ഏതു കാര്യവും നടക്കണമെങ്കിൽ അതിനോടുള്ള താൽപര്യം പ്രധാനമാണ്. നമ്മൾ എന്താണോ ചിന്തിക്കുന്നത് അതാണ് നമ്മൾ ആയി മാറുന്നത്. അതുകൊണ്ടുതന്നെ ആദ്യം ഒരു ലക്ഷ്യബോധം ഉണ്ടാക്കാൻ മകനോട് പറയുക. പിന്നീട് നടത്തുന്ന പരിശ്രമങ്ങൾ തീർച്ചയായും വിജയത്തിൽ എത്തും.

Read More on Malayalam Astrology News