എന്റെ വീടിന്റെ ഹാളിൽ എന്റെ മരിച്ചുപോയ അച്ഛന്റെ ചിത്രം തൂക്കിയിട്ടിട്ടുണ്ട്. ഇതു കണ്ട ഒരാൾ പറഞ്ഞു, അങ്ങനെ ചെയ്യുന്നത് ദോഷമാണെന്ന്. അത് അവിടെ നിന്നു എടുത്തു മാറ്റണമെന്നും നിർദേശിച്ചു. ഇതു ശരിയാണോ? വീടിന്റെ കയറി വരുന്ന സ്ഥലത്ത് ഇങ്ങനെയുള്ള ചിത്രങ്ങൾ വയ്ക്കാമോ?
മരിച്ചുപോയ മാതാപിതാക്കളുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നതിനെപ്പറ്റി പലരും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ചില ഭയപ്പെടുത്തലുകളെ തുടർന്ന് ഹാളുകളിൽ തൂക്കിയിട്ട ചിത്രം എടുത്തു മാറ്റിയിട്ടുള്ളവരും ധാരാളമായുണ്ട്. ഹിന്ദു ആചാരത്തിൽ മാതാവിനും പിതാവിനും പ്രഥമ പരിഗണനയാണ് നൽകി വരുന്നത്. അമ്മയും അച്ഛനുമാണ് കാണപ്പെട്ട ദൈവങ്ങൾ എന്നതാണ് നമ്മുടെ സംസ്കാരം. അച്ഛനമ്മമാരെ വേദനിപ്പിക്കരുത് എന്ന ആശയം പ്രചരിപ്പിക്കാൻ വേണ്ടിയാണ് പിതൃദോഷം എന്നത് ജ്യോതിഷത്തിൽ പറയുന്നത്. അതു കൊണ്ട് നിങ്ങളുടെ വീട്ടിലെ ഏതു പ്രധാനപ്പെട്ട ഭാഗങ്ങളിലും ഏറ്റവും യോഗ്യതയോടെ വയ്ക്കാൻ കഴിയുന്നതാണ് അച്ഛനമ്മമാരുടെ ചിത്രങ്ങൾ എന്നു മനസ്സിലാക്കുക. ദിവസവും ആ ചിത്രത്തിന്റെ മുൻപിൽ കൈകൂപ്പി അവരെ ഒന്നു സ്മരിക്കുന്നത് ഏതു ക്ഷേത്രത്തിൽ പോകുന്നതിനെക്കാൾ പുണ്യം നിങ്ങൾക്കു ലഭിക്കുന്നതാണ്. അതിനാൽ മരിച്ചുപോയ അച്ഛന്റെ ചിത്രം ധൈര്യമായി ഹാളിൽ തന്നെ തൂക്കിക്കോളൂ.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions