Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം നടന്നാൽ മകന് മരണം!

x-default

എന്റെ മകന്റെ വിവാഹ കാര്യത്തിനാണ് ഈ കത്ത്. മകൻ ഒരു പെൺകുട്ടിയുമായി ആറു വർഷമായി പ്രണയത്തിലാണ്. എന്റെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും തത്വത്തിൽ ആ വിവാഹം അംഗീകരിച്ചിരുന്നതാണ്. ഇപ്പോൾ വിവാഹം നടത്താനായി ഒരു ജ്യോൽസ്യനെ കാണിച്ചപ്പോൾ ഈ വിവാഹം നടന്നാൽ എന്റെ മകനു മരണം സംഭവിക്കും എന്നു പറയുന്നു. ഇതോടെ എന്റെ ഭാര്യയ്ക്കു മനസ്സിന് ഒരു വിഷമം. താങ്കൾ പൊരുത്തം ഒന്നു നോക്കി പറഞ്ഞാൽ വലിയ സഹായം ആയി.

25 – 05 – 1982, 4.30 പി.എം. – സ്ത്രീ.

4 – 6 – 1979, 2.15 പി.എം. – പുരുഷൻ.

രണ്ടുപേരുടെയും ജാതകങ്ങൾ നോക്കുമ്പോൾ ജ്യോതിഷ നിയമം അനുസരിച്ച് അത്ര ചേർത്തുകൂടാത്തതായി എനിക്കു തോന്നുന്നില്ല.ആറു വർഷം പ്രണയിച്ച ആ കുട്ടികളുടെ ജാതകം ഇപ്പോൾ നോക്കാൻപോയതുതന്നെ നിങ്ങൾ ചെയ്ത ഒരു തെറ്റാണ്. അവരുടെ പ്രണയബന്ധം അംഗീകരിക്കുന്നതിനു മുൻപുതന്നെ നിങ്ങൾ വേണമെങ്കിൽ അതു ചെയ്യാമായിരുന്നു. മറ്റൊരു കാര്യം, മകനു ജാതകപ്രകാരം ഒരു മരണകാലം ജാതകം എഴുതിയവർ എഴുതിയിട്ടുണ്ടാകാം. അല്ലെങ്കിൽ പൊരുത്തം നോക്കിയ ജ്യോൽസ്യനോടുതന്നെ എത്രനാൾ ആണു മകന്റെ ആയുസ്സ് എന്നു ചോദിക്കുക. ഈ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ അയാൾ മരിച്ചുപോകും എങ്കിൽ ജാതകം തെറ്റാകില്ലേ. ജാതകത്തിൽ മറ്റൊരു മരണസമയം അല്ലേ ഉള്ളത്. അപ്പോൾ ജാതകത്തെയാണോ, പൊരുത്തത്തെയാണോ കൂടുതൽ വിശ്വസിക്കേണ്ടത് എന്ന ചോദ്യം അവശേഷിക്കില്ലേ. ഒരു ആശങ്കയുംവേണ്ട, ധൈര്യമായി ഇവരുടെ വിവാഹം നടത്തിക്കൊടുക്കൂ.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions