Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേതുർദശ ദോഷമാകുമോ?

Kedurdisha

എന്റെ പേര് പി.എം.രമേഷ്. ഞാൻ 1958 ഡിസംബർ 8–ാം തീയതി തിങ്കളാഴ്ച പുലർച്ചെ 3നാണ് ജനിച്ചത്. സ്വന്തമായി വീടോ സ്വത്തുക്കളോ ഒന്നും ഇല്ല. ചെലവു കഴിഞ്ഞു പോകുന്നു. വിവാഹിതനല്ല. മാനസികമായി ചെറിയ വിഷമം ഉണ്ട്. ഇനി വരുന്ന കേതുർ ദശ, ദോഷം ചെയ്യുമോ? 

ചേട്ടാ, 

ചോതിയാണ് നക്ഷത്രം. അൽപ വർഷങ്ങളായി ഏഴരശനി എന്ന കാലമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അതു മാറി, എങ്കിലും ജ്യോതിഷ പ്രകാരം കാര്യങ്ങൾ കൂടുതൽ അനുകൂലം ആകുന്നത് 2018 പകുതിയോടെയാണ്. താങ്കൾക്ക് കേതുർദശ ആരംഭിക്കുന്നത് 2020 ജൂലൈ 23 നാണ്. 

ജാതകപ്രകാരവും മറ്റും കേതുർദശ താങ്കളെ ഏറ്റവും അധികം ബാധിക്കാൻ ഇടയുള്ളത് ആരോഗ്യപരമായ കാര്യങ്ങളിലാണ്. ആരോഗ്യ കാര്യത്തിൽ കൂടുതൽ കരുതൽ പുലർത്താൻ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായും മറ്റും കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകും. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് ആശങ്കപ്പെടാതിരിക്കാൻ ശ്രമിക്കുക.

Read more on : Malayalam Astrology News, Astrology News In Malayalam, Malayalam Horoscope