മറുകുകൾ ഭാഗ്യം തരുമോ? ഭാഗ്യം കൊണ്ട് വരുന്ന വഴിയാണ് ജ്യോതിഷ ശാസ്ത്രം മറുകിനെ കാണുന്നത്. മറുകുശാസ്ത്രം അഥവാ മോളോളജി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൈരേഖ നോക്കി ഭാവി നിശ്ചയിക്കുന്നത് പോലെ തന്നെയാണ് മറുകിന്റെ സ്ഥാനം നോക്കിയും ഭാഗ്യ നിർഭാഗ്യങ്ങൾ പറയുന്നത് എന്നാണ് ശാസ്ത്രം പറയുന്നത്. സ്ത്രീ-പുരുഷന്മാരുടെ ശരീരത്തില്‍ എവിടെയാണോ മറുക് അതിനനസുരിച്ച് ഭാഗ്യത്തിന്റെ വരവും വ്യത്യാസപ്പെടുന്നു.ശരീരത്തിലുള്ള ചില മറുകുകൾ ഭാഗ്യസൂചകങ്ങളാണെന്ന് പറയപ്പെടുന്നു.
നെറ്റിയുടെ വശങ്ങളിൽ പുരികത്തിന് മുകളിലായ്
യാത്രചെയ്യാൻ ഭാഗ്യമുള്ളവരാണിവർ
രണ്ട് പുരികങ്ങളും ചേരുന്നിടത്ത്
ജോലിയിലുള്ള ഉയർച്ചയെ സൂചിപ്പിക്കുന്നു. ജോലിയിൽ സ്ഥാനകയറ്റവും ശമ്പളവർദ്ധനവും ലഭിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.
പുരികത്തിനും കണ്ണുകൾക്കും ഇടയ്ക്ക്
നേതൃഗുണമുള്ളവരും കുടുംബത്തോട് അടുപ്പമുള്ളവരുമാണ്.
മേൽചുണ്ടിൽ
കൂട്ടുകാർക്ക് ഏറെ പ്രിയങ്കരരാണിവർ. ഭക്ഷണവും പുതിയ വസ്ത്രങ്ങളും ഇവർ ഏറെ ഇഷ്ടപ്പെടുന്നു.
കവിളെല്ലിൽ
അധികാരം ഇവരുടെ കൈകളിലായിരിക്കും.
ഉള്ളം കൈയിൽ
ഒരു കാലത്തും പണത്തിന് ക്ഷാമം വരില്ല. ആഗ്രഹമുള്ളവരും കഠിനാധ്വാനികളും ആയിരിക്കും. നേതൃഗുണമുള്ളവരാണ്.
ഉള്ളംകാലിൽ
സഞ്ചാരികളായിരിക്കും. വിവിധദേശങ്ങളിൽ സഞ്ചരിക്കാനും ഭക്ഷണം ആസ്വദിക്കാനും ഇവർ ഇഷ്ടപ്പെടുന്നു. ജോലിസ്ഥലത്ത് ഇവർ ശോഭിക്കും, നേതൃത്വം നൽകാൻ മിടുക്കരാണ്.
Read More on Malayalam Predictions 2018