വിർഗോ രാശിക്കാരുടെ സ്വഭാവ സവിശേഷതകൾ

എല്ലാവർക്കും സ്വന്തം സൂര്യരാശി ഏതാണെന്നറിയാം. ചില രാശിക്കാരുമായി ഇവർക്ക് ചേർച്ചയുണ്ടാകില്ല. ഓഗസ്റ്റ് 23 – സെപ്റ്റംബർ 22 ൽ ജന്മദിനം വരുന്ന വിർഗോ രാശിക്കാരുടെ സ്വഭാവസവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. കഠിനാധ്വാനികളാണ് ഈ രാശിക്കാർ, മറ്റ് പ്രത്യേകതകൾ വായിക്കാം.

1) അടുക്കും ചിട്ടയും. വൃത്തിയും വെടിപ്പും ഉള്ളവരാണ്.  കാര്യക്ഷമതയ്ക്ക് വേണ്ടി വിമർശനാത്മകമായി ജോലിയെ സമീപിക്കുന്നവരാണ്. 

2) കള്ളത്തരങ്ങൾ ഇവർക്ക് എളുപ്പം മനസിലാകും.

3)നേരെ വാ നേ പോ പ്രകൃതക്കാരാണ്. വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ വസ്തുനിഷ്ഠമായി പറയുന്നതാണ് ഇവർക്കിഷ്ടം.

4) ലോലമനസ്കരാണ് ഇവർ, വികാരങ്ങൾ പെട്ടെന്ന് പ്രകടിപ്പിക്കും.

5) മറ്റുള്ളവരെ സംരക്ഷിക്കുന്ന പ്രകൃതക്കാരാണ്. സ്വന്തം കൈയിലെ കാശുമുടക്കിയും ഇവർ മറ്റുള്ളവർക്ക് രക്ഷയാകും. മറ്റുള്ളവരാൽ ഇത്തരത്തിൽ ഇവർ പരിഗണിക്കപ്പെടുന്നത് വലിയ കാര്യമായിരിക്കും.

6) സമ്മർദ്ദത്തിൽ അകപ്പെടാതിരിക്കാൻ ഇവർക്കൊരൽപം സമയം തനിച്ചിരിക്കാനുള്ള അവസരം കൊടുത്താൽ മതി. പുതിയ ആവേശവുമായി ഇവർ തിരിച്ചെത്തും.

7) ജോലിചെയ്യാൻ ആവേശമുള്ളവരാണ്. തങ്ങൾ ചെയ്യുന്ന ജോലിയിൽ അഭിമാനിക്കുന്നവരാണ്. സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താൻ ഇവർ താത്പര്യപ്പെടുന്നു.

Read More on Astrology News In Malayalam