സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയാണ് രാത്രി. രാത്രിയുടെ അവസാനത്തെ കാല്‍ഭാഗമാണ് ബ്രഹ്മമുഹൂര്‍ത്തം.അതായത് സൂര്യോദയത്തിന് മുന്നേയുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം.ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ സമയത്തു അദ്ദേഹത്തിന്റെ പത്നിയായ സരസ്വതിദേവി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വാസം. അതിനാൽ ബ്രഹ്മമുഹൂർത്തം ‘സരസ്വതിയാമം’ എന്നും അറിയപ്പെടുന്നു. ശിരസ്സിന്റെ ഇടത് ഭാഗത്തുള്ള വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണിത്.രാവിലെ കൊളുത്തിയ നിലവിളക്കിൽ നിന്നുമുള്ള ഊർജം നമ്മുടെ ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നു .ഭവനത്തിൽ രാവിലെ വിളക്ക് തെളിയിക്കുന്നത് ബുദ്ധിക്കുണർവിനും സന്ധ്യയ്ക്കു വിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിനും വേണ്ടിയാണെന്നാണ് വിശ്വാസം.
ബ്രഹ്മമുഹൂര്‍ത്തം എന്നാല്‍ സ്രഷ്ടാവിന്‍റെ സമയം എന്നാണര്‍ത്ഥം. നമുക്ക് നമ്മളെത്തന്നെ സൃഷ്ടിച്ചെടുക്കാനുള്ള സമയമാണിത്. രാവിലെ നിലവിളക്കു കൊളുത്തി പ്രാർഥിച്ചു പഠനം നടത്തുവാൻ പഴമക്കാർ പറയുന്നതും ഇതുകൊണ്ടാണ്. വിളക്കിനു മുന്നിൽ നിന്ന് ഗണപതി വന്ദനത്തോടെ സരസ്വതീ പ്രീതികരമായ മന്ത്രങ്ങളും ഗായത്രികളും ചെല്ലുന്നത് ഉത്തമം.ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നത് കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചില കുട്ടികൾക്കാവുന്നില്ല അങ്ങനെയുളളവർ ബ്രാഹ്മമുഹൂർത്തത്തിൽ ഗായത്രീ മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർദ്ധിക്കുകയും ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.സരസ്വതി ദേവിയുടെ മൂലമന്ത്രമായ "ഓം സം സരസ്വ െത്യെ നമ:" ദിവസവും ഭക്തിയോടെ ജപിക്കാവുന്നതാണ്.
‘‘ഓം ഭുർ ഭുവഃസ്വഃ
തത് സവി തുർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോനഃ പ്രചോദയാത് ’’
സാരം
"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ."
ആത്മീയ സാധനകള്‍, യോഗ ,ശ്വസനവ്യായാമങ്ങൾ എന്നിവ ബ്രഹ്മമുഹൂർത്തത്തിൽ ശീലമാക്കുന്നത് അതീവ ഗുണപ്രദമാണ്. ബ്രാഹ്മമുഹൂർത്തത്തിൽ നെഗറ്റീവ് ഊർജ്ജം തീരെ ഇല്ലാതെ പ്രകൃതി ശാന്തവും വായു ശുദ്ധമായിരിക്കും. ഈ സമയത്തെ ഓക്സിജൻ നിറഞ്ഞ കാറ്റേറ്റാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും , ഊർജ്ജസ്വലത കൂടുകയും, പ്രവർത്തനശേഷി വർദ്ധിക്കുകയും ചെയ്യും.
സരസ്വതി പ്രീതികരമായ മന്ത്രങ്ങൾ
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ.
യാ കുന്ദേന്ദു തുഷാര ഹാര ധവളാ യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിതകരാ യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാംപാതു സരസ്വതീ ഭഗവതീ നിശ്ശേഷ ജാഡ്യാപഹാ.
വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെ തിരകൾ തള്ളി വരും കണക്കെ
എന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ
വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം
വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ
വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം
വാണീടേണ മതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ
മാണിക്യവീണ മുപലാളയന്തിം
മദാ ലസാം മഞ്ജുള വാഗ്വി ലാസാം
മാഹേന്ദ്ര നീല ദ്യുതി കോമളാംഗിം
മാതംഗ കന്യാം മനസാ സ്മരാമി
ചതുര്‍ഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ
പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ--
ഹസ്തേ നമസ്തേ ജഗദേകമാതഃ
മാതാ മരതകശ്യാമാ മാതംഗി മദശാലിനി
കടാക്ഷയതു കല്യാണി കദംബ വനവാസിനി
ജയ മാതംഗ തനയേ ജയ നീലോത്‌പലദ്യുതേ
ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
Read More on Malayalam Astrology News