ജൂൺ മാസത്തിൽ ജനിച്ചവരോട് തർക്കിക്കാൻ പോകരുത്!

ജൂൺമാസത്തിൽ ജനിച്ചവരുടെ സൂര്യരാശി ജെമിനി അല്ലെങ്കിൽ കാൻസറാണ്. ഏറെ പ്രത്യേകതകളുള്ള സ്വഭാവത്തിന് ഉടമകളാണിവർ. വളരെ വികാരഭരിതരും അതേസമയം പ്രായോഗികമായി ചിന്തിക്കുന്നവരുമാണ്. സ്നേഹിക്കുന്നവരെ സംരക്ഷിക്കുന്നവരും ഭാവനാസമ്പന്നരുമാണ്. 

ജൂൺ മാസത്തിൽ ജനിച്ചവരുടെ പത്ത് പ്രത്യേകതകൾ വായിക്കാം.

1) എല്ലാവർക്കും ഇവരുടെ സുഹൃത്താകണം. സിനിമയിലും പുസ്തകങ്ങളിലും വസ്ത്രങ്ങളിലും താത്പര്യമുള്ള ഇവരെ എല്ലാവർക്കും ഇഷ്ടമാണ്. വളരെ ആകർഷകമായ സ്വഭാവമാണ് ഇവരുടേത്.

2) ഒന്നിനോടും ഇവർ ‘നോ’പറയില്ല. മനസ്സിൽ തോന്നുന്ന ഏത് നിസാര ആശയത്തെയും ക്രിയാത്മകമാക്കാനുള്ള കഴിവ് ഇവർക്കുണ്ട്. 

3) വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധാലുക്കളായിരിക്കും. തങ്ങളുടെ വസ്ത്രങ്ങൾ എല്ലായ്പ്പോഴും ഭംഗിയായിരിക്കാൻ ഇവർ ശ്രദ്ധിക്കും.

4) ശത്രുക്കളെ പോലും മിത്രങ്ങളാക്കുന്ന വിദ്യ ഇവർക്ക് അറിയാം. സംസാരപ്രിയരായ ഇവർക്ക് മുൻപിൽ പരിഭവത്തിന് സ്ഥാനമില്ല.

5) തങ്ങൾ ആഗ്രഹിച്ച വസ്തുക്കൾ എളുപ്പത്തിൽ കിട്ടിയില്ലെങ്കിൽ ഇവർ നിരാശരാകും. ഇവർക്ക് ഏറ്റവും മികച്ചത് തന്നെ സ്വന്തമാക്കണം എന്ന വാശിയുമുണ്ട്.

6) കാലാവസ്ഥാ വ്യതിയാനത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നതും ജൂൺ മാസത്തിൽ ജനിച്ചവരാണ്. ജലദോഷം, തുമ്മൽ ഇവ മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് കൂടുതലായിരിക്കും. തണുത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കി ഇവർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

7) പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണെങ്കിലും സുഹൃത്തുക്കളോട് ഇവർ എല്ലായ്പ്പോഴും വളരെ സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളു. തങ്ങളുടെ ദുഃഖങ്ങൾ ഒരിക്കലും ഇവർ മറ്റുള്ളവർക്ക് മുൻപിൽ പ്രകടിപ്പിക്കില്ല. തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളവരോട് മാത്രമേ ഇവർ ദുഃഖങ്ങൾ പങ്കുവയ്ക്കാറുള്ളു.

8) ഫലിതങ്ങൾ പറയാൻ മിടുക്കരാണ്. മറ്റുള്ളവരെ കളിയാക്കാത്ത തമാശകൾക്കൊണ്ട് ഇവർ എല്ലാവരെയും സന്തോഷിപ്പിക്കുന്നു.

9) സുഹൃത്തുക്കളുടെ കാര്യത്തിൽ അത്യധികം ശ്രദ്ധാലുക്കളാണിവർ, ആത്മാർഥതയുള്ളവരാണിവർ.

10) ജൂൺ മാസത്തിൽ ജനിച്ചവരോട് തർക്കിക്കാൻ പോകരുത്! എല്ലായ്പ്പോഴും വിജയം ഇവർക്കാകും.

Read More on Malayalam Astrology News