പിറന്നാൾ ,വിവാഹം ,ഗൃഹപ്രവേശം എന്നീ വിശേഷാവസരങ്ങളിൽ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ നാമെല്ലാരും സമ്മാനങ്ങൾ നൽകാറുണ്ട്.വാസ്തുപരമായി ശ്രദ്ധിച്ചില്ലെങ്കിൽ കൊടുക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ചില സമ്മാനങ്ങൾ ഒരു പോലെ ദോഷമുണ്ടാക്കും.സൗഹൃദങ്ങൾ എന്നും കാത്തു സൂക്ഷിക്കേണ്ടതാണ്.നമ്മുടെ അറിവില്ലായ്മ മൂലം ആ ബന്ധത്തിൽ വിള്ളൽ ഉണ്ടാവാൻ പാടില്ല.
ഭഗവാൻമാരുടെ വിഗ്രഹങ്ങളും ഫോട്ടോകളും സമ്മാനമായി നൽകുന്നത് നല്ലതാണ് എന്നാൽ അത് സ്വീകരിക്കുന്നയാൾ വേണ്ട രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ അത് ദോഷം ചെയ്യും.
ദുഃഖ ഭാവത്തിലുള്ള ചിത്രങ്ങൾ, രൗദ്ര ഭാവത്തിലുള്ള വന്യജീവികളുടെ പ്രതിമകൾ എന്നിവ നൽകരുത് .
പെട്ടെന്ന് പൊട്ടുന്ന തരത്തിലുള്ള പ്രതിമകൾ ,കണ്ണാടികൾ ഇവ നൽകിയാൽ ഇരുകൂട്ടരുമായുള്ള സൗഹൃദത്തിൽ വിള്ളൽ വീഴാൻ കാരണമാവും .
മൂർച്ചയുള്ള വസ്തുക്കൾ,യുദ്ധത്തിന്റെ ചിത്രങ്ങൾ, പക്ഷിക്കൂട് എന്നിവ നൽകുന്നത് ഒഴിവാക്കുക.
അക്വേറിയം സമ്മാനമായി നൽകിയാൽ നമ്മുടെ സൗഭാഗ്യം സ്വീകരിക്കുന്നവരിലേക്കു കൈമാറ്റം ചെയ്യപ്പെടും എന്നാണ് വിശ്വാസം.
Read More on Astrology News In Malayalam