ഗണപതിക്ക് ഈ വഴിപാടുകൾ കഴിച്ചു നോക്കൂ, ആഗ്രഹങ്ങൾ ഉറപ്പായും നടക്കും!

ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിച്ചാൽ തടസ്സങ്ങൾ ഒന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. ഭഗവാൻ പരമശിവന്റേയും  പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും  ഇരിപ്പിടമായ ഗണപതിയെ ഏതു കാര്യത്തിനു മുൻപും വന്ദിക്കുന്നതു ഉത്തമമാണ്. വിഘ്ന വിനാശനായ ഗണപതി ഭഗവാന് ആഗ്രഹസാഫല്യത്തിനായി നാരങ്ങാമാല വഴിപാട് പ്രധാനമാണ്.  പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി തുടർച്ചയായി മൂന്ന് ദിവസം ഭഗവാന് ചാർത്തി ,മൂന്നാം ദിവസം  വഴിപാടുകാരന്റെ പേരിലും നാളിലും വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്നഹര സ്തോത്രം ചൊല്ലി ഭക്തിപൂർവ്വം മുക്കുറ്റി സമർപ്പിക്കുകയോ ചെയ്‌താൽ ഫലം സുനിശ്ചിതം. വഴിപാടുകാരന്റെ ജന്മനക്ഷത്ര ദിനത്തിൽ പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നതാണ് അത്യുത്തമം . അതായത്, പക്കപിറന്നാളിന് രണ്ട് ദിനം മുന്നേ നാരങ്ങാമാല സമർപ്പണം തുടങ്ങാം, പക്കപിറന്നാളിന് അന്ന് പുഷ്പാഞ്ജലി നടത്തണം. 

ഗൃഹപ്രവേശം ,പുതിയസംരംഭങ്ങൾ തുടങ്ങിയ ഏതു ശുഭകാര്യ ആരംഭദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന രീതിയിൽ അനുഷ്ഠിക്കുന്നതും വിശേഷമാണ്. അഭീഷ്ട സിദ്ധിക്കായി ദിവസേന ഭക്തിപൂര്‍വ്വം വിഘ്നഹര സ്തോത്രം  ജപിക്കുന്നതും  നന്ന് .

സര്‍വ തടസ്സങ്ങളും നീങ്ങാൻ വിഘ്നഹര സ്തോത്രം

ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ

പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം

ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത്‌ നര:

ന ച വിഘ്നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം

ഫലശ്രുതി

വിദ്യാർത്ഥീ ലഭതേ വിദ്യാം, ധനാർത്ഥീ ലഭതേ ധനം

പുത്രാർത്ഥീ ലഭതേ പുത്രാൻ, മോക്ഷാർത്ഥീ ലഭതേ ഗതിം

ജപേത്‌ ഗണപതി സ്തോത്രം, ഷഡ്‌ഭിർമാസൈ: ഫലം ലഭേത്

സംവത്‌സരേണ സിദ്ധിം ച, ലഭതേ നാത്രസംശയ:

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions