Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷ രത്നശാസ്ത്രം ജാതക ദോഷങ്ങൾക്ക് പരിഹാരമാണോ?

Gemology

ഒരു വ്യക്തി ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും പഠനങ്ങൾ നടത്തിയിട്ടും സമ്പത്ത് ചെലവാക്കിയിട്ടും തന്റെ മോഹങ്ങളോ പ്രവർത്തിയോ ലക്ഷ്യങ്ങളോ സാധിക്കാതെ വരുമ്പോഴും നിരന്തരമായി രോഗങ്ങൾ ചികിത്സാ രീതികളെ വെല്ലുവിളിച്ച് വ്യക്തിയെ ശാരീരികമായും മാനസികമായും തകർക്കുമ്പോഴും ആണ് അയാൾ ജ്യോത്സ്യനെ കാണാനും അദ്ദേഹം നിർദ്ദേശിക്കുന്ന പ്രശ്നപരിഹാര ചാര്‍ത്ത് പ്രകാരം മാന്ത്രിക, ക്ഷേത്ര പൂജകൾ, ഏലസ്സുകൾ, രത്നങ്ങൾ, ദാനം, ബലി, നേർച്ചകൾ എന്നിവയ്ക്ക് തയ്യാറാകുന്നത്. എന്നാൽ വ്യാജന്മാരുടെ കൈവശം ചെന്നുപെട്ട് അവരുടെ  സമ്പത്ത് നഷ്ടപ്പെടുകയാണ് പതിവ്. കലിയുഗകാലത്തെ കർമ്മബന്ധത്തിൽപ്പെട്ട് തിരക്കുകൾ മൂലം കഷ്ടപ്പെടുന്ന വ്യക്തിക്ക് ആശ്വാസകരമാകുന്ന സ്ഥിരമായ പരിഹാരം എന്ന രീതിയിലാണ് രത്നധാരണത്തെ നിർദ്ദേശിക്കുന്നത്. ഒരു രത്നം ധരിച്ച് അത് അനുകൂലമായ ഫലം ചെയ്താൽ തുടർന്ന് ആ ഫലം സ്ഥിരമായി നിലനിൽക്കുന്നത് കാണാം. വ്യക്തിഗതമായ നവഗ്രഹദോഷ പരിഹാരത്തിന് ഏറ്റവും ഉചിതമായ പരിഹാരമാണ് രത്നങ്ങൾ എന്ന് മനസ്സിലായത് സ്വന്തം അനുഭവത്തിലൂടെയാണ്. സുഹൃത്തുക്കളടക്കം ധാരാളം ജ്യോതിഷ വിശ്വാസികൾക്ക് രത്നധാരണത്താൽ ആശ്വാസം നൽകാൻ സാധിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാവുന്നതല്ല. 

ജാതകത്തിലെ ഗ്രഹദോഷങ്ങൾമൂലം ഉള്ള പ്രശ്നപരിഹാരത്തിനാണ് Occult Science പ്രയോജനപ്പെടുത്തുന്നത്. അഥർവ വേദ സിദ്ധാന്തങ്ങളും, ചരക സംഹിതയിലെ (ചരകസംഹിത നിദാന സ്ഥാനം 7–ാം അദ്ധ്യായം ‘മണിമംഗല ബല്യുപഹാര സോമനിയമാവൃത പ്രായശ്ചിത്ത ഉപവാസ, സ്വസ്ത്യയന പ്രാണിപാതഗമനാദികൾ കൊണ്ട് മനുഷ്യന്റെ ശാരീരിക രോഗങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും മറ്റ് പ്രശ്നങ്ങൾ ക്കും പരിഹാരം കാണാൻ സാധിക്കും എന്ന് വിധി.)

ഈ വാക്യത്തിലെ മണി അതായത് രത്നം ആണ് വ്യക്തിഗത പ്രശ്നപരിഹാരങ്ങൾക്ക് സ്ഥായിയായ മാർഗ്ഗം എന്ന തിരിച്ചറിവാണ് രത്നജ്യോതിഷത്തിലേയ്ക്ക് ആളുകളെ ആകർഷിക്കുന്ന ഘടകം. 

നിങ്ങളുടെ ഭാഗ്യരത്നം ഏത്?

വ്യക്തിഗുണമേന്മയുള്ള രത്നമാണ് തിരഞ്ഞെടുത്തത് എങ്കിൽ അത് അയാളുടെ ജീവിതാവസാനം വരെ ധരിക്കാം. രത്നത്തിന്റെ കോസ്മിക് പ്രഭാവം ആ രത്നത്തിന് കേടുവരുത്താത്തിടത്തോളം കാലം തുടരും. പൊട്ടൽ, ഉരച്ചിൽ മൂലം ഉള്ള തകരാറുകള്‍ എന്നിവ വന്നാൽ രത്നം മാറ്റി ധരിക്കേണ്ടി വരും. മുത്ത്, പവിഴം, ടർക്കോയിസ്, അംബർ എന്നീ രത്നങ്ങൾക്ക് രാസപ്രവർത്തനം, വായുസമ്പർക്കം എന്നിവ മൂലം തേയ്മാനം, നിറം മങ്ങൽ എന്നിവ വരാം. അങ്ങനെ വന്നാൽ അവ മാറ്റി ധരിക്കേണ്ടി വരും. നക്ഷത്ര ദശാകാലം മാറുന്നതനുസരിച്ച് ലഗ്നാധിപയോഗകാരക രീതിയിൽ തയ്യാറാക്കിയ രത്നങ്ങൾ മാറ്റി ധരിക്കേണ്ടതില്ല. വജ്രം, മരതകം, ഇന്ദ്രനീലം, ഗോമേദകം, വൈ‍ഡൂര്യം, മഞ്ഞപുഷ്യരാഗം, മാണിക്യം എന്നീ ഖനീജ രത്നങ്ങൾ നല്ല ഗുണമേന്മയുള്ളതാണെങ്കിൽ വ്യക്തിയുടെ ജീവിതാവസാനം വരെ ധരിക്കാം. രത്നത്തിന്റെ ശക്തി നശിക്കുകയില്ല. സിലിക്കേറ്റ് വിഭാഗത്തിൽപ്പെട്ട രത്നങ്ങൾക്ക് സാധാരണ രീതിയിൽ കേടുപാടുകൾ മൂലം ശക്തിനാശം വരാറില്ല. രത്ന വ്യാപാരികൾ തങ്ങളുടെ ലാഭത്തിൽ കണ്ണുവച്ചാണ് രത്നത്തിന്റെ ശക്തി 3–7 വർഷം കഴിയുമ്പോൾ നശിക്കുന്നു എന്ന് പറയുന്നത്. വീണ്ടും രത്നം വിൽക്കാനുള്ള ഒരു വ്യാപാര തന്ത്രം. കട്ടിംഗ്– പോളീഷിംഗ് എന്നിവയിലൂടെ രത്നത്തിന്റെ ഭംഗി കൂട്ടാം എന്നല്ലാതെ മറ്റൊരു കാര്യവും മനുഷ്യപ്രയത്നത്താൽ സാധിക്കുകയില്ല. ലഗ്നാധിപയോഗകാരക ലഗ്നാധിപ മിത്ര എന്ന രത്നനിർദേശ രീതിയാണ് അനുഭവത്തിൽ ഏറ്റവും ഫലപ്രദമായി  കാണുന്നത്. വ്യക്തിഗതമായ നവഗ്രഹദോഷ പരിഹാരത്തിന് നവരത്നങ്ങൾ ധരിക്കുന്നത് വളരെ ഫലപ്രദമാണ്. 

ലേഖകൻ

R. SANJEEVKUMAR.P.G.A

Jyothis Astrological Research Centre

Lulu Apartments, Thycaud P.O., Thiruvananthapuram-14

Phone: 0471-2324553 / 9447251087 / 8078908087

email: jyothisgems@gmail.com

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions