സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്തു സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്നു.
രാഹു കേതുക്കളാല്‍ ചന്ദ്രന് ഗ്രസിക്കപ്പെട്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്നാണ് പുരാണത്തിൽ പറയുന്നത് . ഇതിനു പിന്നിലൊരു ഐതിഹ്യമുണ്ട്. പാലാഴിമഥനത്തിനു ശേഷം ദേവന്മാർക്കു രഹസ്യമായി അമൃത് വിളമ്പുവാൻ തുടങ്ങിയ സമയം സിംഹികേയൻ എന്ന അസുരൻ വേഷപ്രച്ഛന്നനായി അവർക്കിടയിൽ ഇരുന്നു . ദ്വാരപാലകന്മാരായ സൂര്യചന്ദ്രന്മാർ അസുരനെ കണ്ടെത്തി മഹാവിഷ്ണുവിനെ വിവരം ധരിപ്പിച്ചു. ഉടൻ തന്നെ ഭഗവാന്റെ സുദർശന ചക്രം അസുരന്റെ തലയറുത്തുവെങ്കിലും അല്പം അമൃത് ഭക്ഷിച്ചിരുന്നതിനാൽ ശരീരം രണ്ടായി വേർപെട്ടിട്ടും മരിച്ചില്ല. പിന്നീട് ശിരോഭാഗം രാഹുവെന്നും ഉടൽഭാഗം കേതുവെന്നും അറിയപ്പെട്ടു. തന്റെ ഭാഗ്യം ഇല്ലാതാക്കിയ സൂര്യചന്ദ്രന്മാരെ അവസരം കിട്ടുമ്പോഴെല്ലാം വിഴുങ്ങാൻ രാഹുകേതുക്കൾ ശ്രമിക്കും . എന്നാൽ മുറിഞ്ഞ കഴുത്തിലൂടെ സൂര്യചന്ദ്രന്മാർ രക്ഷപ്പെടുകയും ചെയ്യും. ഇതാണു ഗ്രഹണത്തെക്കുറിച്ചുള്ള രസകരമായ കഥ.
പുരാണത്തിൽ കഥയായി ഇങ്ങനെ അവതരിപ്പിച്ചെങ്കിലും രാഹു, കേതു എന്നിങ്ങനെയുള്ള രണ്ടു ബിന്ദുക്കളിലൂടെ സൂര്യചന്ദ്രന്മാർ കടന്നുപോകുമ്പോൾ ഉണ്ടാകുന്നതാണു ഗ്രഹണം എന്ന് പുരാതന ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നു.
2018 ജനുവരി 31 ബുധനാഴ്ച രാഹുഗ്രസ്ത ചന്ദ്രഗ്രഹണമാണ് സംഭവിക്കുന്നത്. ശാസ്ത്ര പ്രകാരം 152 വർഷങ്ങൾക്കു നടക്കുന്ന സൂപ്പര്‍മൂൺ -ബ്ലൂമൂണ്‍-ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസമാണ് ജനുവരി 31 നു സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 05.18ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 08.43 PM ന് സമ്പൂര്‍ണമാകും.
പൗർണമി ദിനത്തിലാണ് ചന്ദ്രഗ്രഹണം ഉണ്ടാകുക. 3 മണിക്കൂര്‍ 26 മിനിറ്റാണ് കേരളത്തിലെ ഗ്രഹണ ദൈര്‍ഘ്യം. ഗ്രഹണം മുതല്‍ മൂന്നു നാള് യാതൊരു ശുഭ കര്‍മങ്ങളും പാടില്ലെന്നാണു വിശ്വാസം.
നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ അറിയാം
ആയില്യവും നക്ഷത്രത്തിലാണ് ഗ്രഹണം നടക്കുന്നത്. അതിനാൽ ആയില്യം നക്ഷത്രക്കാരും അനുജന്മ നക്ഷത്രങ്ങളായ തൃക്കേട്ട , രേവതി നക്ഷത്രക്കാരും ദൈവികമായ സൽക്കർമങ്ങൾ ചെയ്യണം. പുണര്‍തം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. മകം, പൂരം, ഉത്രം നാളുകാർ സാമ്പത്തികബുദ്ധിമുട്ടുകൾ വരാതെ നോക്കണം. മൂലം, പൂരാടം, ഉത്രാടം നാളുകാർ യാത്രകളിൽ കൂടുതൽ ശ്രദ്ധിക്കണം. അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാർ കാര്യങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത വേണം. കര്‍ക്കടകം, ചിങ്ങം, ധനു, കുംഭം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്കും ചന്ദ്രദശാപഹാരമുള്ളവർക്കും പൗർണമി ദിനത്തിൽ ജനിച്ചവർക്കും ഗ്രഹണം പ്രതികൂലമാണ്. ഗ്രഹനിലയില്‍ ചന്ദ്രന് അനുകൂലരായവര്‍ക്കും നക്ഷത്ര ദശാപഹാരം അനുകൂലമായവര്‍ക്കും ദോഷഫലങ്ങൾ ഉണ്ടാവില്ല.
ഗ്രഹണം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ചന്ദ്രന്റെ ദേവതയായ ദുര്‍ഗാ ഭഗവതിയെ പ്രാർഥിക്കുന്നതു നല്ലതാണ്. ദേവീ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളും ഭക്തിപൂർവ്വം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ജപിക്കുക. ലളിതാസഹസ്രനാമം ചൊല്ലുന്നതും നന്ന്. സർപ്പപ്രീതികരമായ വഴിപാടുകൾ നടത്തുന്നത് രാഹുദോഷം കുറയ്ക്കും. ഗ്രഹണ സമയം ക്ഷേത്രങ്ങള്‍ അടയ്ക്കുന്നതിനാല്‍ അന്നു രാവിലെ ദുര്‍ഗാ, നാഗരാജ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കണം. പൗർണമി വ്രതം അനുഷ്ഠിക്കുന്നതും വെള്ള വസ്ത്രം ധരിക്കുന്നതും ചന്ദ്രസ്തോത്രം ജപിക്കുന്നതും ഉത്തമം . ദോഷമുള്ള നക്ഷത്രക്കാർ ദേവീക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി , പായസം, നെയ്വിളക്ക്, സർപ്പത്തിന് നൂറും പാലും എന്നിവ നടത്തുക . ഓം ഹ്രീം ദും ദുര്‍ഗായൈ നമഃ എന്ന് നൂറ്റിയെട്ടു പ്രാവശ്യം ചൊല്ലുക. ഗ്രഹണസമയത്ത് വീട്ടിലെത്താൻ സാധിക്കാത്തവരും,യാത്രയിലായിരിക്കുന്നവരും ഭക്തിയോടെ പഞ്ചാക്ഷരി മന്ത്രം (ഓം നമഃശിവായ ) ജപിക്കാവുന്നതാണ് .
ചന്ദ്രസ്തോത്രം-
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം
ദേവീസ്തുതി-
സര്‍വമംഗള മാംഗല്യേ ശിവേ സര്വാര്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ
സർവ സ്വരൂപേ സർവേശേ സർവശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹി നോ ദേവീ ദുർഗാദേവി നമോസ്തുതേ
ദുർഗാ സ്തുതി
യോഗ നിദ്രേ മഹാ നിദ്രേ
യോഗമായേ മഹേശ്വരീ
യോഗ സിദ്ധികരീം ശുദ്ധേ
ദുർഗ്ഗാ ദേവീ നമസ്തുതേ
ദുർഗാ സ്തോത്രം
നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
ഭദ്രകാളി നമസ്തുഭ്യം മഹാകാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവർണിനി
കാത്യായനി മഹാഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛധ്വജധരേ നാനാഭരണ ഭൂഷിതേ
അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ
മഹിഷാസൃക്പ്രിയേ നിത്യം കൗശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ
ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ
വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാനിദ്രാ ച ദേഹിനാം
സ്കന്ദ മാതർ ഭഗവതി ദുർഗേ കാന്താരവാസിനി
സ്വാഹാകാര സ്വധാ ചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദമാതാ ച തഥാ വേദാന്ത ഉച്യതേ
സ്തുതാസി ത്വം മഹാദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
കാന്താര ഭയ ദുർഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാൻ
ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
തുഷ്ടിഃ പുഷ്ടിർ ധൃതിർ ദീപ്തിശ്ചണ്ഡാദിത്യ വിവർധിനി
ഭൂതിർ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈഃ
വെളുത്ത പുഷ്പങ്ങളാൽ ദുർഗാ ദേവിയെ അർച്ചന ചെയ്താൽ സർവൈശ്വര്യ സമൃദ്ധിയും ചുവന്ന പുഷ്പങ്ങളാൽ അർച്ചന ചെയ്താൽ ശത്രുജയവും സിദ്ധിക്കും എന്നാണു വിശ്വാസം.
Read ഫുൾ മൂൺ അഥവാ പൂർണ ചന്ദ്രന് കുട്ടികളുമായി ചില ബന്ധങ്ങളുണ്ട്
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions