പ്രേമ ഉപഹാരം എന്ത് നൽകും എന്ന് പലര്‍ക്കും സംശയമാണ്. സസ്പെൻസ് നില നിർത്തിക്കൊണ്ട് സമ്മാനം നൽകാനാണ് പലര്‍ക്കും താൽപര്യം. കൊടുക്കുന്ന വസ്തു ഇഷ്ടപ്പെടുമോ? നമ്മുടെ ബഡ്ജറ്റിന് അനുസൃതമായി എന്ത് നൽകാനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റിയ വസ്തു എന്താണ് എന്നൊക്കെ ആകും പലരും ചിന്തിക്കുക. പ്രേമിക്കുന്ന അവിവാഹിതർക്കും വിവാഹിതർക്കും ഒരു പോലെ നൽകാൻ പറ്റിയത് എന്താണ്?
സംശയിക്കേണ്ട അതിന് ഏറ്റവും അനുയോജ്യമായത് വജ്രാഭരണങ്ങളാണ്. ഒരു മൂക്കുത്തിയോ ലോക്കറ്റോ മുതൽ വലിയ നെക്ലേസ് വരെ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് നൽകാം. ഒരിക്കലും നഷ്ടമാകില്ല. തിരിച്ചു കൊടുത്താൽ പണിക്കൂലി മാത്രം നഷ്ടമാകുകയുള്ളൂ. ഇഷ്ട പ്പെട്ടില്ലെങ്കിൽ ഉടനെ മാറ്റിയെടുക്കാം. കുറച്ചു കാലം ഉപയോ ഗിച്ച ശേഷവും മാറ്റി വാങ്ങാം.
പ്രേമത്തിന്റെ വിവാഹത്തിന്റെ ഒക്കെ ഗ്രഹമായ ശുക്രനെ പ്രതി നിധീകരിക്കുന്നതാണ് വജ്രം. അത് നൽകിയാൽ പ്രേമം വർദ്ധി ക്കുകയും അവിവാഹിതരുടെ വിവാഹം പെട്ടെന്ന് സാധ്യമാവു കയും ചെയ്യും. വിവാഹിതരുടെ ദാമ്പത്യം കൂടുതൽ ഊഷ്മള മാവുകയും ചെയ്യും. വിവാഹ നിശ്ചയ മോതിരമായും കല്യാ ണമോതിരമായും വജ്രം ധരിക്കുന്നത് അത് പ്രേമത്തിന്റെ പ്രതീകം കൂടി ആയതു കൊണ്ടാണ്. ഗ്രീക്ക് സൗന്ദര്യ ദേവത യായ വീനസ്സിനെ ആണ് ഈ രത്നം പ്രതിനിധീകരിക്കുന്നത്. അതിനാൽ വജ്രം ധരിക്കുന്നവരുടെ സൗന്ദര്യം വർദ്ധിക്കുകയും ചെയ്യും.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions