പ്രണയ മോഹങ്ങൾ സഫലമാക്കും ഈ രത്നങ്ങൾ

വീണ്ടും ഒരു വാലന്റൈൻ ദിനം, എക്കാലത്തും സ്മരിക്കാവുന്ന ഉപഹാരങ്ങൾ വേണം കമിതാക്കൾ തമ്മിൽ കൈമാറാൻ, പരസ്പരം സമ്മാനിക്കാൻ ഏറ്റവും ഉത്തമമായത് രത്നങ്ങളും, ലോഹങ്ങളും ആണ്. പ്രണയത്തിന്റെ ലോഹം ആധുനിക കാലത്ത് പ്ലാറ്റിനമാണ്. പിന്നെ സ്വർണ്ണവും, വെള്ളി യും. മാലയായും കമ്മലായും മൂക്കുത്തിയായും കൈചെയിൻ ആയും, ലോക്കറ്റായും ഒക്കെ ഇവ സമ്മാനിക്കാം.

അവയിൽ ഒരു രത്നം കൂടി പതിച്ചാലോ പ്രണയദിനത്തിന്റെ ഓർമ്മയ്ക്കായി എക്കാലവും നൽകാവുന്ന രത്നം ‘വജ്രം’ തന്നെ. ഡയമണ്ടിന്റെ മൂല്യം, അതിന്റെ ദൃഢത, ഭംഗി, തിളക്കം എന്നിവയെ വെല്ലാൻ മറ്റൊരു രത്നമില്ല.

ഗ്രീക്ക് വിശ്വാസത്തിൽ സൗന്ദര്യ ദേവതയായ വീനസ്സിന്റെയും, ഭാരതീയ ജ്യോതിഷത്തില്‍ സൗന്ദര്യകാരകനായ ശുക്രന്റെയും രത്നമാണ് വജ്രം.

പൗരാണിക ചരിത്രകാലം മുതൽക്കേ വജ്രം പ്രണയത്തിന്റെ ചിഹ്നമാണ്. ശുക്രന്റെ രത്നമായ വജ്രം ധരിച്ചാൽ പ്രണയ മോഹങ്ങൾ സഫലമാകും. വിവാഹം വേഗം നടക്കാനും, പ്രണയത്തിന്റെ ഊഷ്മളത നിലനിർത്താനും വജ്രം ധരിക്കു ന്നത് നല്ലതാണ്. വജ്രം ആന്തരികവും ബാഹ്യവുമായ സൗന്ദ ര്യം വർദ്ധിപ്പിക്കുന്നു. വജ്രം സമ്മാനിക്കുന്ന പ്രിയതമനോ, പ്രിയതമയോ ഒരിക്കലും പരസ്പരം പിരിയില്ല എന്ന വിശ്വാസ വും ഉണ്ട്. പ്രണയദിന വജ്രങ്ങൾ 3 സെന്റ് മുതൽ 30 സെന്റ് (ഒരു സെന്റ് – 2 മി.ഗ്രാം)വരെ തൂക്കം ഉള്ളവ മൂക്കുത്തിയായോ, മോതിരമായോ, നെക്ക് ലൈയ്സ് ആയോ സമ്മാനിക്കാം. പ്ലാറ്റിനത്തിൽ പതിപ്പിച്ച വജ്രാഭരണമാണ് പ്രണയദിനത്തിന്റെ ഉപഹാരമായി നൽകാൻ ഉത്തമം. പൂരം, പൂരാടം, ഭരണി നക്ഷത്രക്കാർക്കും ഭാഗ്യസംഖ്യ 6 വരുന്ന 6, 15, 24 തീയതികളിൽ ജനിച്ചവർക്ക് വജ്രം കൂടുതൽ ഗുണം നൽകും. ഇനി വജ്രം വാങ്ങാൻ ഉള്ള സാമ്പത്തിക സൗകര്യം ഇല്ലാത്ത കമിതാക്കൾ വിഷമിക്കേണ്ട. വജ്രത്തിന്റെ ഉപരത്നമായ സിർക്കോൺ റിയൽ ധരിക്കാം. വജ്രത്തിന്റേതിന് തുല്യമായ ഗുണം ഫലം സിർക്കോൺ റിയൽ (നാച്ചുറൽ സിർക്കോൺ) നൽകും. പ്രണയാനുകൂലികളുടെ മറ്റൊരു പ്രധാന രത്നമാണ് സമുദ്രനീലക്കല്ല് എന്ന് വിളിക്കപ്പെടുന്ന അക്വാമറൈയ്ൻ. മാർച്ച് മാസം ജനിച്ച കമിതാക്കൾക്ക് ഇത് കൂടുതൽ ഗുണപ്രദമാകും. മാർച്ച് മാസം ജനിച്ചവരുടെ ജന്മ രത്നമാണ് അക്വാമറൈയ്ൻ. അക്വാമറൈയ്ൻ രത്നം ബുധ നാഴ്ച ദിവസം ധരിക്കുന്നത് വളരെ ഉത്തമഫലം നൽകും. ഈ വര്‍ഷത്തെ പ്രണയദിനം വരുന്നതും ഒരു ബുധനാഴ്ചയാണ് എന്നതും ഭാഗ്യദായകമാണ്. അക്വാമറൈയ്ൻ 2 കാരറ്റ് മുതൽ 5 കാരറ്റ് വരെ ധരിക്കാം. മോതിരമായി നടുവിരലിലോ, മോതിര വിരലിലോ ധരിക്കാം. മാർച്ച് മാസത്തിൽ ജനിച്ചവർക്കും, ജന്മ സംഖ്യ 5 വരുന്നവരും. അതായത് ഏത് മാസത്തിൽ ആയാലും 5, 14, 23 തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യയാണ് 5. രേവതി, ആയില്യം, തൃക്കേട്ട നക്ഷത്രക്കാർക്കും അക്വാമറൈ യ്ൻ ധരിക്കുന്നത് പ്രണയാനുഭൂതി വർദ്ധിപ്പിക്കും.

പ്രണയദിനത്തിൽ സമ്മാനിക്കാവുന്ന ലാളിത്യത്തിന്റെ രത്ന മാണ് മുത്ത് (പേൾ). മുത്തിന്റെ മാലയോ മോതിരമോ ധരിക്കു ന്നത് പ്രണയത്താൽ മനഃശാന്തി നഷ്ടപ്പെട്ടവർക്ക് മനഃശാന്തി നൽകും. നല്ല ഉറക്കം ലഭിക്കാനും, പ്രണയഭാവനകളെ ഉത്തേ ജിപ്പിക്കാനും മുത്ത് ധരിക്കാം. 2, 11, 20, 29 എന്ന തീയതികളിൽ ജനിച്ചവർക്ക് (ഭാഗ്യസംഖ്യ 2) മുത്ത് ധരിക്കുന്നത് ഗുണപ്രദ മാണ്. രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർക്കും മുത്ത് ഗുണപരമായ പ്രണയാനുഭവങ്ങൾ നല്‍കും. പൊതു വിൽ മുത്തും, അക്വാമറൈയ്നും, വജ്രവും ആണ് പ്രണയത്തെ ഉണർത്തുന്ന രത്നങ്ങൾ. മറ്റ് ദുഷ്ചിന്തകൾ ഇല്ലാത്ത പ്രണയം ഉള്ളവർ മാത്രം മേൽ പറഞ്ഞ രത്നങ്ങൾ ധരിക്കുന്നതാണ് നല്ലത്. സത്യസന്ധമായ പ്രണയത്തിന് രത്നങ്ങൾ സാക്ഷി യാകും. ഉത്തമ പ്രണയത്തിന്റെ അടിത്തറ കെട്ടാൻ പ്രണയ രത്നങ്ങൾ ആയ വജ്രവും, സീർക്കോണും, അക്വാമറൈയ്നും, മുത്തും പരസ്പരം സമ്മാനിക്കുക. പ്രായഭേദം ഇല്ലാതെ പ്രണ യാർദ്രമായ മനസ്സുകൾ‌ക്ക് മേൽ പറഞ്ഞ രത്നങ്ങൾ വാലന്റൈൻ ദിനത്തിൽ സമ്മാനിക്കാം.

Read More on Valentines Day Special 

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Apartments

Thycaud P.O., Thiuvananthapuram–14

Phone: 0471- 2324553 / 9447251087 / 8078908087

jyothisgems@gmail.com

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions