നവഗ്രഹങ്ങളിൽ ഒരാളായി സൂര്യനെ കണക്കാക്കുന്നു. നവഗ്രഹങ്ങളുടെ അധിപതി സ്ഥാനം സൂര്യന് നൽകിയിട്ടുണ്ട്. നവഗ്രഹക്ഷേത്രങ്ങളിൽ നവഗ്രഹപ്രതിഷ്ഠകളുടെ മധ്യത്തിലാണ് സൂര്യനെ സ്ഥാപിച്ചിരിക്കുന്നത്. നവഗ്രഹങ്ങളെ ഭജിക്കാൻ സാധിക്കാത്തവർ സൂര്യനെ മാത്രം ഭജിച്ചാൽ മതി എന്നാണ് വിശ്വാസം. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് സൂര്യപ്രീതിക്ക് വളരെ നല്ലതാണ്.
ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീദേവന്മാർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ആഴ്ചയിലെ ആദ്യത്തെ ദിവസമായ ഞായറാഴ്ചയാണ് സൂര്യന്റെ ദിവസം (Suns day - Sunday) ആയി കണക്കാക്കപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ആത്മാവായാണ് സൂര്യൻ അറിയപ്പെടുന്നത്. ഭൂമിയിൽ ജീവന്റെ നിലനിൽപിന് സൂര്യദേവന്റെ അനുഗ്രഹം തീർച്ചയായും ആവശ്യമാണ്. മഹാദിക്കുകളിലൊന്നായ കിഴക്കിന്റെ അധിപനും സൂര്യനാണ്. സൂര്യപ്രതിഷ്ഠയുള്ള ധാരാളം അമ്പലങ്ങൾ ഇന്ത്യയിലുണ്ട്. 108 നാമധേയങ്ങളാൽ സൂര്യൻ അറിയപ്പെടുന്നു. അജ്ഞതയാകുന്ന ഇരുട്ടിനെ നീക്കി അറിവാകുന്ന വെളിച്ചത്തിലേക്ക് സൂര്യൻ നമ്മെ നയിക്കുന്നു. സൂര്യനെ ജപിക്കുന്നത് പുണ്യപ്രദം മാത്രമല്ല ജീവിത വിജയത്തിനും അറിവിനും ആയുരാരോഗ്യത്തിനും ഉത്തമമാണ്.
ചർമ്മരോഗമുള്ളവർ ഞായറാഴ്ച ദിവസം വ്രതമെടുത്ത് സൂര്യനെ ഭജിച്ചാൽ രോഗത്തിൽ നിന്ന് മുക്തി നേടും. സൂര്യനെ ഭജിക്കുന്നവർക്ക് എല്ലാ അനുഗ്രഹങ്ങളും സൂര്യദേവന്‍ നൽകുന്നതാണ്. സൂര്യനെ തപസ് ചെയ്താണ് പാഞ്ചാലി അക്ഷയപാത്രം നേടിയത്. മഹാഭാരതത്തിൽ പ്രകീർത്തിക്കപ്പെടുന്ന സ്യമന്തകരത്നവും സൂര്യന്റെ വരദാനമാണ്. പുണ്യപുരാണഗ്രന്ഥമായ രാമായണത്തിൽ രാവണനെ തോൽപ്പിക്കാനായി ശ്രീരാമനോട് അഗസ്ത്യമുനി സൂര്യനെ പ്രാർഥിക്കാനായി പറഞ്ഞു. അഗസ്ത്യമുനി ശ്രീരാമന് ആദിത്യഹൃദയമന്ത്രം ചൊല്ലി കൊടുത്തു. അങ്ങനെ ശ്രീരാമദേവൻ രാക്ഷസരാജാവായ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചു. ഈ മന്ത്രം ജപിച്ചാൽ ശത്രുനാശവും സൽകീർത്തിയും ലഭിക്കുന്നതാണ്. ആപത്ത് കാലത്ത് ഈ മന്ത്രം ജപിച്ചാൽ ആപത്തുകളെല്ലാം ഒഴിവാകും. ദിവസവും ജപിച്ചാലാകട്ടെ എത്ര വലിയ ദുരിതവും അകലുന്നതാണ്. വിദ്യാർത്ഥികൾ ഈ മന്ത്രം ജപിക്കുന്നത് പരീക്ഷവിജയത്തിന് അത്യുത്തമമാണ്. അതിരാവിലെ കുളിച്ച് സർവ്വചരാചരങ്ങളുടേയും ദേവനായ സൂര്യനെ നോക്കി ഭക്ത്യാദരപൂർവ്വം അത്ഭുതശക്തിയുള്ള ഈ മന്ത്രം ജപിച്ചാല്‍ സൽകീർത്തിയും സമ്പത്തും ആയുരാരോഗ്യവും നിശ്ചയമായും ലഭിക്കുന്നതാണ്.
ആദിത്യഹൃദയമന്ത്രം
സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകാരായ നമോ നമഃ
ചിന്താമണേ ചിദാനന്ദായതേ നമ
നീഹാര നാശകരായ നമോ നമോ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായതേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions