Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴാം മാസം, സന്താനഗോപാല മന്ത്രത്തിന്റെ നാളുകൾ

Pregnancy Prayer

ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭമാണ് ഏഴാം മാസം. ഗർഭിണിക്ക് നൽകേണ്ട ശ്രദ്ധ, വിശ്രമം എന്നിവയുടെ പ്രാധാന്യം എടുത്തുകാട്ടാൻ ഏഴാം മാസത്തിൽ "വയറുകാണൽ" ചടങ്ങു നടത്തിവരുന്നു. ഈ മാസത്തിൽ കരൾ, ശ്വാസകോശം എന്നിവയുടെ വളർച്ച പൂർത്തിയാവും .ബുദ്ധിയും ജ്ഞാനവും  ജനിക്കും .ഇതിന്റെ കാരകത്വം ഒരു വ്യക്തിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ബുധനാണ്‌. ബുധപ്രീതിക്കായി ശ്രീകൃഷ്ണ ഭജനവും പച്ച നിറത്തിലുള്ള  വസ്ത്രധാരണവും ഉത്തമം. സന്താന ഗോപാലമന്ത്രം ജപിക്കാവുന്നതാണ്. കുഞ്ഞിന്റെ കലാവാസനകളെ ഉണർത്താൻ ഈ കാലയളവിൽ കൃഷ്ണ ഭക്തിഗാനങ്ങൾ ശ്രവിക്കാം .

സന്താന ഗോപാലം. :  

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/ 

ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:// 

അർഥം : ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ " 

എന്ന മന്ത്രം സാധിക്കുന്ന അവസരങ്ങളിൽ എല്ലാം ജപിക്കുക . നാരായണീയ പാരായണം നടത്തുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠമാണ്.

Read More on Prayer during Pregnancy | Pregnancy Prayer First Month | Pregnancy Prayer Third Month  |  Pregnancy Prayer Fourth Month
| Pregnancy Prayer Fifth Month |  Pregnancy Prayer Sixth Month