Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറാം മാസം, വേണം ശനീശ്വര പ്രീതി!

Pregnancy Prayer Sixth Month

കുഞ്ഞിന്റെ ബോധതലം ഉണരുന്ന മാസമാണ് ആറാം മാസം .ഗർഭകാലത്തിലെ രണ്ടാം ഘട്ടത്തിലെ അവസാന മാസമാണിത്. രോമം, തലമുടി എന്നിവ ഉണ്ടാവുന്നതും ഈ മാസത്തിലാണ് .ഈ മാസത്തിന്റെ കാരകത്വം  ശനിക്കാണ് .ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. അതിനാൽ ആറാം മാസത്തിൽ ശാസ്താ പ്രീതികരമായവ അനുഷ്ടിക്കണം . ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിന് നീരാഞ്ജനം ,കറുപ്പ് നിറത്തിലുള്ള വസ്ത്ര ധാരണം എന്നിവ നന്ന്. .ഈ മാസത്തിലൂടനീളം സന്ധ്യക്ക്‌ വിളക്കുതെളിയിച്ചു ശാസ്താപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് ശനിപ്രീതിക്കു ഉത്തമമത്രേ.

ശനിസ്തോത്രം

നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം  തം നമാമി ശനൈശ്ചരം

ശാസ്താസ്തോത്രം 

ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര

രക്ഷ രക്ഷ മഹാബാഹോ  ശാസ്ത്രേതുഭ്യം നമോ നമഃ

ശാസ്താമന്ത്രങ്ങൾ 

"ഓം കപാലിനേ നമ:

ഓം മാനനീയായ നമ:

ഓം മഹാധീരായ നമ:

ഓം വീരായ നമ:

ഓം മഹാബാഹവേ നമ:

ഓം ജടാധരായ നമ:

ഓം കവയേ നമ:

ഓം ശൂലിനേ നമ:

ഓം ശ്രീദായ നമ:

ഓം വിഷ്ണുപുത്രായ നമ:

ഓം ഋഗ്വേദരൂപായ നമ:

ഓം പൂജ്യായ നമ:

ഓം പരമേശ്വരായ നമ:

ഓം പുഷ്കലായ നമ:

ഓം അതിബലായ നമ:

ഓം ശരധരായ നമ:

ഓം ദീര്‍ഘനാസായ നമ:

ഓം ചന്ദ്രരൂപായ നമ:

ഓം കാലഹന്ത്രേ നമ:

ഓം കാലശാസ്ത്രേ നമ:

ഓം മദനായ നമ:"

Read More on Prayer during Pregnancy | Pregnancy Prayer First Month | Pregnancy Prayer Third Month