Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതാം മാസം ലളിതാസഹസ്രനാമം ഉത്തമം!

Pregnancy Prayer Ninth Month

ഈശ്വരാധീനം വർധിപ്പിക്കേണ്ട ഒരു കാലഘട്ടമാണ് ഒൻപതാം മാസം . ഒൻപതാം മാസം തൊട്ടങ്ങോട്ടു എപ്പോൾ വേണമെങ്കിലും പ്രസവം നടക്കാം. അതിനാൽ ഈ  മാസം കരുതൽ മാസമായി കണക്കാക്കിവരുന്നു. കാരകത്വം  ചന്ദ്രനായതിനാൽ ദുർഗ്ഗാദേവീഭജനം  ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം  ശ്രീപരമേശ്വരന്റെ പത്നിയായ ശ്രീപാർവ്വതിയുടെ രൗദ്രഭാവമാണ് ദുർഗ്ഗാദേവി. തിങ്കളാഴ്ച ചന്ദ്രാധിപത്യമുളള ദിനമായതിനാൽ അന്നേദിവസം  ശ്രീപരമേശ്വരനെയും  പാർവതീദേവിയെയും തുല്യമായി ആരാധിക്കുന്നത് ഉത്തമ ഫലം നൽകും. ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നത് നന്ന്. നിത്യേന ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. ലളിതാസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.ദേവീകടാക്ഷവും ഭാഗ്യവും ഉണ്ടെങ്കിൽ മാത്രമേ നിത്യവും  ലളിതസഹസ്രനാമ പരായണം  സാധ്യമാകൂ.   

   

ചന്ദ്രസ്തോത്രം

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ലളിതാസഹസ്രനാമ ധ്യാനം

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം 

മാണിക്യമൗലി സ്ഫുരത് താരാനായകശേഖരാം 

സ്മിതമുഖീ-മാപീനവക്ഷോരുഹാം     

പാണിഭ്യാമളി പൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത്  ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം  സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം  സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം  ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം

ധൃതപാശാങ്കുശപുഷ്പബാണചാപാം

അണിമാദിഭിരാവൃതാം മയൂഖൈ-

രഹമിത്യേവ വിഭാവയേ ഭവാനീം!  

Read More on Prayer during Pregnancy | Pregnancy Prayer First Month | Pregnancy Prayer Third Month  |  Pregnancy Prayer Fourth Month | Pregnancy Prayer Fifth Month |  Pregnancy Prayer Sixth Month |   Pregnancy Prayer Seventh Month |  Pregnancy Prayer 8th Month