Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാക്ഷരീമന്ത്രം എല്ലായ്പ്പോഴും!

Pregnancy Prayer 10th Month

പത്താം മാസത്തിന്റെ കാരകൻ സൂര്യനാണ്. നവഗ്രഹങ്ങളിൽ ശ്രീ പരമേശ്വരന്റെ  പ്രതിനിധിയാണ്  സൂര്യദേവൻ . അതിനാൽ സൂര്യ ജപത്തോടൊപ്പം ശിവശങ്കരനെ  ഭജിക്കുന്നത് സൂര്യപ്രീതിക്ക് ഉത്തമമാണ്. സാധാരണയായി പ്രസവത്തിയതിയായി  കണക്കാക്കുന്നത് ഒൻപതു മാസവും ഒൻപതു ദിവസവും പൂർത്തിയാവുന്ന ദിനമാണ്. പ്രസവ സങ്കീർണതകൾ ഒഴിവാക്കാൻ പഞ്ചാക്ഷരീമന്ത്രം (ഓം  നമഃശിവായ ) എപ്പോഴും ചൊല്ലുക . ഗർഭകാലം മുഴുവൻ  തെളിഞ്ഞ മനസ്സോടെയും പ്രാർഥനയോടെയും  തുടരുകയാണെങ്കിൽ   ആയുസ്സും ആരോഗ്യവുമുള്ള സത്‌സന്താന ഭാഗ്യം ലഭിക്കും.സുഖപ്രസവത്തിനായി  " യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: " എന്ന് ജപിച്ചോണ്ടിരിക്കുക.

സൂര്യസ്തോത്രം ( അസ്തമയ ശേഷം സൂര്യസ്തോത്ര ജപം പാടില്ല )

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ശിവസ്തോത്രങ്ങൾ 

സംഹാരമൂര്‍ത്തിം ഹരമന്തകാരീം

വൃഷധ്വജം ഭൂതഗണാദിസേവ്യം

കൈലാസവാസം പരമേശ്വരം തം

നിത്യം നമാമി പ്രണവസ്വരൂപം

ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാര്‍ഗ്ഗപ്രണേതാരം

പ്രണതോ / സ്മി സദാശിവം

ശിവ പഞ്ചാക്ഷര സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ ന-കാരായ നമഃശിവായ

മന്ദാകിനീ സലിലചന്ദന ചർച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മ-കാരായ നമഃശിവായ

ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശി-കാരായ നമഃശിവായ

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ തസ്മൈ വ-കാരായ നമഃശിവായ

യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യ-കാരായ നമഃശിവായ.

ഫലശ്രുതി : പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ

                 ശിവലോകമവാപ്നോതി ശിവേന സഹമോദതേ.

Read More on Prayer during Pregnancy | Pregnancy Prayer First Month | Pregnancy Prayer Third Month  |  Pregnancy Prayer Fourth Month | Pregnancy Prayer Fifth Month |  Pregnancy Prayer Sixth Month |   Pregnancy Prayer Seventh Month |  Pregnancy Prayer 8th Month  | Pregnancy Prayer 9th Month