Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഷവിധാനത്തിലെ ആ അഴക്, കാരണം ജന്മസംഖ്യ ഏഴ്!

Astrology Representative image

7, 16, 25 എന്ന സംഖ്യയുടെ ഗ്രഹം കേതുവാണ്. യോഗനിഷ്ഠയും മന്ത്രതന്ത്രങ്ങളും താല്പര്യമുണ്ടാകും. ശുദ്ധാത്മാക്കളും വിശ്വസ്തരുമാണ്. വശ്യതയുള്ളവരാണ്. അലങ്കാര പ്രിയരല്ലാതിരിക്കും. വേഷവിധാനത്തിൽ ഒരു അഴകുണ്ടായിരിക്കും. ദൈവവിചാരമുള്ളവരും, പ്രധാന ആവശ്യത്തിൽ ശ്രദ്ധിക്കുന്നവരും, സമുദായത്തിൽ നിന്നും അകന്ന് ഏകാന്തമായി ജീവിക്കുന്നവരും, കലകളിൽ പരീശീലനം ഉള്ളവരും, ആത്മീയ ജീവിതമുള്ളവരും, നല്ല പൊക്കമുള്ളവരും, വാക്ക് സൂക്ഷിച്ചു മാത്രം ഉപയോഗിക്കുന്നവരും, സ്വന്തമായി ചില പ്രത്യേക അഭിപ്രായമുള്ളവരും ആയിരിക്കും. ഇത് എല്ലാവരും അംഗീകരിച്ചെന്ന് വരില്ല. പെട്ടെന്ന് ദേഷ്യം വരുന്നവരും, ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ഇല്ലാത്തവരും ആയിരിക്കും. കലാപ്രവർത്തനം ജീവിതലക്ഷ്യമായി കരുതുന്നവരാണിവർ. കുട്ടിക്കാലത്ത് ദാരിദ്ര്യ ദുഃഖം അനുഭവിക്കും. ഒന്നാം തരം എഴുത്തുകാരും ചിത്രകാരും കവികളുമായിരിക്കും. സഞ്ചാരപ്രിയരാണ്. വിശ്വവിജ്ഞാനം സമ്പാദിക്കുന്നവരായിരിക്കും. സാഹസിക പ്രവർത്തനത്തിലേർപ്പെട്ട് പ്രശസ്തനാകും. എന്നാൽ ധനഭാഗ്യം കുറവാണ് സ്ത്രീകൾക്ക് നല്ല വിവാഹം ലഭിക്കുന്നതാണ്. സ്ത്രീധനം നൽകാതിരുന്നാൽ മാത്രമേ ഞാൻ ഈ പെണ്ണിനെ വിവാഹം കഴിക്കൂ  എന്നു പറയുന്നവരാണിവർ. ജീവിത വിഷമങ്ങൾ തീവ്രവാദികളാക്കും. മുറിവ് ചതവുണ്ടായിരിക്കും. അശ്വതി, മകം, മൂലം നക്ഷത്രക്കാരുടേതു കൂടിയാണ് ഈ സംഖ്യ.

ശരീരഘടന –  നല്ല പൊക്കവും ഐശ്വര്യമുള്ള മുഖവും പ്രത്യേകതയുള്ള മൂക്കും മനോബലമുള്ളവരും നടത്തം അന്തസ്സുള്ളതും വടിവൊത്ത ശരീരാവയവങ്ങള്‍, 6 –ാം നമ്പരുകാരെപ്പോലെ ആകർഷകത്വം ‌ ഇല്ലായിരിക്കാം. പക്ഷേ ഒരു ഭംഗി തോന്നുകയും ചെയ്യും.

ആരോഗ്യം – മലബന്ധം. പക്ഷാഘാതം എന്നിവക്കധീനരായിരിക്കും. പഴവർഗ്ഗങ്ങൾ, ചീര, വെള്ളരിക്ക, ഉള്ളി എന്നിവ ഉപയോഗിക്കുക.

ദാമ്പത്യം – വിവാഹജീവിതം പരാജയമായിരിക്കും . സന്താനഭാഗ്യവും കുറവായിരിക്കും.

ഭാഗ്യദിവസങ്ങൾ – 7, 16, 25, 2, 11, 20, 29, 1, 10,19, 28 

ലോഹം – വെള്ളി

വർണ്ണങ്ങൾ – പച്ച, മഞ്ഞ, വെള്ള. കടുത്ത നിറങ്ങൾ ഒഴിവാക്കുക.

ഭാഗ്യരത്നം – ഗോമേദകം, മുത്ത്, ചന്ദ്രകാന്തം, വൈഡൂര്യം. O Z പേരിലുള്ളത് ഭാഗ്യം നൽകും.

16–ാം തിയതി ജനിച്ചവർ – ഭാവിയെക്കുറിച്ച് ചിന്തിച്ച് സമയം കളയാത്തവരും വരുന്നിടത്തു വച്ച് കാണുന്നവരും മനസ്സിലുള്ളത് പുറത്തു കാട്ടാത്തവരും ഇവരിലധികം പേരും സമൂഹമധ്യത്തിൽ സംഭ്രമം സൃഷ്ടിക്കുന്നവരും തന്നെ പോറ്റാതെ ധർമ്മമില്ലെന്ന അഭിപ്രായക്കാരാണ്. പൂർവ്വിക സ്വത്തു ലഭിക്കും. പണം സമ്പാദിക്കുന്നവരും സ്വന്തമായി വീടും കൃഷിഭൂമിയുമുള്ളവരും അഭിനയത്തിലോ സംഗീതകലയിലോ പ്രസിദ്ധിയുള്ളവരും ആയിരിക്കും. മുറതെറ്റിയുള്ള വിവാഹബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ ജീവിതത്തിൽ അഭിവൃദ്ധിയണ്ടാകും. എടുക്കുന്ന തീരുമാനങ്ങൾ മറ്റുള്ളവർക്ക് സ്വീകാര്യവും അഭിനന്ദാർഹവുമായിരിക്കും.

25–ാം തിയതി ജനിച്ചവർ – തീവ്രവാദികളായിരിക്കും. എപ്പോഴും സ്വന്തം മതത്തെ മാത്രം കൊട്ടിഘോഷിക്കുന്നവരും, തന്റെ കുടംബത്തിന്റെ നന്മയ്ക്കും മേന്മയ്ക്കുമായിരിക്കും മുൻഗണന കൊടുക്കുന്നത്. മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുണ്ടായിരിക്കും. സൽക്കർമ്മങ്ങൾ മൂലം ആദരണീയരായിത്തീരുന്നതാണ് . ന്യായാധിപന്മാരും മതാധ്യക്ഷൻമാരുമായി കഴിയും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions