Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മസംഖ്യ ഒൻപതാണോ? ഇതാണ് നിങ്ങളുടെ ഭാഗ്യദിവസങ്ങൾ!

Astrology

9, 18, 27 ഉം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളിലെ ആൾക്കാരും ഇതിൽപെടും. തീവ്രമായ മനോഗതി, അത്ഭുതകരമായ പ്രവർത്തനശൈലി, ഏർപ്പെടുന്ന കാര്യങ്ങളിൽ സമരപ്രകൃതി, അവഗണിക്കുന്നത് വച്ചു പൊറുപ്പിക്കുകയില്ല. ജീവിതത്തിൽ പല വിഷമങ്ങളും നേരിടുമെങ്കിലും, ധീരതയും സ്ഥിരചിത്തതയും കൊണ്ട് വിജയികളാകും. സൈനിക സേവനത്തിനും അർഹരാകും. വിവേകശാലികളും കായികമായ പോരാട്ടത്തിൽ ഏർപ്പെടുന്നവരും സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരും, തത്വോപദേശവും ഗുണദോഷിക്കലും രസിക്കുകയില്ല. അഹിംസയിലും അക്രമരാഹിത്യത്തിലും ഇഷ്ടക്കുറവുള്ളവരാണ്. ഇഷ്ടജനങ്ങളോടും കുടുംബാംഗങ്ങളോടും കലഹമുണ്ടാക്കും. സ്നേഹം കൊണ്ടു മാത്രമേ അനുസരിപ്പിക്കാൻ പറ്റുകയുള്ളു. ജീവിതപങ്കാളിയുടെ മുമ്പിൽ നിഷ്പ്രയാസം കീഴടങ്ങും. ഇവർ അപൂർവ്വമായ യുക്തികൾക്ക് അടിമയാണ്. പരാജയങ്ങൾ വകവയ്ക്കാറില്ല. മനോബലം കൂടുതലാണ്. പണം വരികയും പോകുകയും ചെയ്യും. ഇവർ കർമ്മരംഗത്തു നിന്ന് പിൻവാങ്ങിയാലും പൂർവ്വാധികം കരുത്താർജ്ജിച്ചു തിരിച്ചു വരും. രസതന്ത്രം, വൈദ്യശാസ്ത്രം, ജ്യോതിഷം എന്നിവയിൽ തല്പരരാണ്. ഇഷ്ടജനങ്ങൾക്ക് എന്തു സഹായത്തിനും മടിക്കാറില്ല. നീന്തൽ താരങ്ങളാകാനും സാധ്യതയുണ്ട്. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും.

ശരീരഘടന – ഒത്ത പൊക്കവും വണ്ണവുമുണ്ടായിരിക്കും. വായ് അല്പം വലുതായിരിക്കും. പല്ലുകളും വലുതായിരിക്കും. മൂക്ക് നീളം കൂടിയതും വേഗതയുള്ള നടത്തവും കാഴ്ചയിൽ കരുത്തുള്ളവരും ശരീരത്തിന് എപ്പോഴും നല്ല ചൂടുമുണ്ടായിരിക്കും. വിശാലമായ മാറിടവും, ഗംഭീരമായ ശബ്ദവും വലിയ മുഖവും നല്ല പോലെ ഭക്ഷിക്കുന്നവരുമായിരിക്കും.

ആരോഗ്യം –  കുടൽ രോഗവും അർശസ്സും. ഇവർ ചുവന്നുള്ളിയും വെളുത്തുള്ളിയും ഇലക്കറിയും ധാരാളം കഴിക്കണം. മാംസവും മസാലയും ഉപേക്ഷിക്കണം. തേച്ചുകുളി പ്രയോജനപ്പെടും.

ഭാഗ്യദിവസവും വാരവും – 9, 18, 27, 5, 14 , 23, 6, 15, 24, 3, 12, 21, 30 എന്നീ തിയതികള്‍ ഉത്തമം. ചൊവ്വ, വെള്ളി, വ്യാഴം നന്ന്.

രത്നങ്ങൾ – പവിഴം

വർണ്ണം –  കടും ചുവപ്പ്, നീല. പേരിൽ A I J Q Y ഭാഗ്യങ്ങൾ കൊണ്ടുവരും.

ലോഹം – സ്വർണ്ണം, വെള്ളി.

18–ാം തിയതി ജനിച്ചവർ – നിർബന്ധബുദ്ധിയുള്ളവരായിരിക്കും, ഒന്നും വിട്ടുകൊടുക്കുകയില്ല. ഈ ശീലങ്ങൾ ഒഴിവാക്കിയാൽ ജീവിത വിജയം ഉണ്ടാകും. സ്വാർത്ഥമതികളും ക്ഷിപ്രകോപികളും, ജനമേജനത്തിന്റെ നീരസത്തിന് പാത്രീഭൂതരാകുന്നതാണ്. നയതന്ത്രപരമായിരിക്കും ഇവരുടെ പെരുമാറ്റം. പ്രേമബന്ധങ്ങൾ പരാജയപ്പെടാന്‍ സാധ്യതയുണ്ട്.

27–ാം തിയതി ജനിച്ചവർ – ശാന്തസ്വഭാവവും, സമാധാനകാംക്ഷികളുമായിരിക്കും.. സാവകാശം ചിന്തിച്ചുറച്ചതിനുശേഷമേ ഏതു കാര്യത്തിലും ഇടപെടുകയുള്ളു. അതുകൊണ്ട്  എപ്പോഴും വിജയങ്ങൾ ലഭിക്കുന്നു. സ്ഥിരോത്സാഹമുള്ളവരായിരിക്കും. കാൽ വലിച്ചുവച്ച് പോകുന്നതിനേക്കാൾ ചുവടുറപ്പിച്ച് പോകുവാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവർക്ക് പ്രയോജനമുണ്ടാകുന്ന‌ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകാൻ കഴിവുള്ളവരാണ്.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions