Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 :10 അശുഭസമയമോ? ക്ലോക്കിൽ 11:11 വരുമ്പോൾ ചിന്തിക്കുന്നത് സത്യമാകുമോ?

Angel Numbers

ശുഭകാര്യങ്ങൾക്ക് ശകുനം നോക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. മംഗള കാര്യങ്ങൾക്ക് ഇറങ്ങുമ്പോൾ രാഹുകാലത്തിനു മുൻപേ ഇറങ്ങുക എന്നത് ഒരു വിശ്വാസമാണ്. 24 മണിക്കൂറിൽ ചില സമയങ്ങൾക്ക് പ്രത്യേക ഫലസിദ്ധി ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ ചില സമയങ്ങൾ അശുഭം എന്നും കരുതിപ്പോരുന്നു. ക്ളോക്ക് കടകളിൽ തൂക്കിയിട്ടിരിക്കുന്ന ഘടികാരങ്ങളിലെ സമയം ശ്രദ്ധിച്ചിട്ടുണ്ടോ? 10 :10 ആയിരിക്കും മിക്കവയിലും സമയം. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കൺ വെടിയേറ്റ് മരിച്ചത് ഈ സമയത്താണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി തുടങ്ങി വച്ച ആചാരം കീഴ് വഴക്കം ആയതാണെന്നും ഒരു വാദമുണ്ട്. അതല്ല വിജയത്തിന്റെ സിംബലായ V യെ പ്രതിനിധാനം ചെയ്യുന്നത് കൊണ്ടാണ് ക്ളോക്കുകൾ ഇങ്ങനെ സെറ്റ് ചെയ്യുന്നത് എന്നും വാദമുണ്ട്. 

ഇനി 11:11 ലേക്ക് വരാം. സമയം ധാരാളം ആളുകൾ ഭാഗ്യനിമിഷം എന്ന് വിശ്വസിക്കുന്ന സമയമാണ് 11:11.എയ്ഞ്ചൽ നമ്പർ എന്നാണിത് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ക്ലോക്കിൽ 11:11 എന്ന മാജിക്ക് സംഖ്യവരുന്ന സമയത്ത് പോസിറ്റീവ് ആയ ചിന്തകൾ മനസിൽ നിറയ്ക്കുന്നത് ഗുണകരമാകുമെന്നും കരുതപ്പെടുന്നു. 11:11 നല്ലതാണോ? ചീത്തയാണോ? എന്നു ചോദിച്ചാൽ – നല്ലകാര്യങ്ങൾ മനസിൽ കണ്ടാൽ അത് ഫലവത്താകും, ചീത്തകാര്യങ്ങൾ മനസിൽ വിചാരിച്ചാൽ അതു പോലെയും സംഭവിക്കും എന്നും പറയപ്പെടുന്നു.

ഒന്ന് എന്ന് സംഖ്യ നല്ല തുടക്കത്തിനുള്ളതാണ്. ഒന്നാം തിയതി ആരംഭിക്കുന്ന കാര്യങ്ങൾ പുരോഗതിക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു. എല്ലാ സംഖ്യകളും ഒന്ന് കൊണ്ട് വിഭാജ്യമാണ് എന്ന പ്രത്യേകതയുമുണ്ട്. ശുഭ ആരംഭത്തിന് ഒന്ന് ഏറ്റവും മികച്ചതു തന്നെ.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions