Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര ശ്രമിച്ചിട്ടും വീട് പണിയാൻ കഴിയുന്നില്ലേ? വഴിയുണ്ട്!

House building and vastu shastra വാസ്തു പുരുഷനെ പ്രീതിപ്പെടുത്താനുള്ള മൂന്നു വരി മന്ത്രം ദിനവും ചൊല്ലിയാൽ ആഗ്രഹപ്രകാരമുള്ള വീട് നിർമിക്കാൻ കഴിയും എന്നാണ് വിശ്വാസം.

കല്യാണം നടക്കുക, വീട് പണിയുക തുടങ്ങിയ കാര്യങ്ങൾ യോഗമുള്ളപ്പോഴെ നടക്കൂ എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത് വളരെ ശരിയാണ്. കയ്യിൽ ഗൃഹനിര്‍മാണത്തിനാവശ്യമായ പണം ഉണ്ടെങ്കിലും, വാസ്തു പുരുഷൻ പ്രസാദിച്ച് ഗൃഹ നിർമാണ ഭാഗ്യം കൈവരണമെങ്കിൽ അൽപം കാത്തിരിക്കേണ്ടി വരും. 

കയ്യിൽ  5  പൈസയുടെ നീക്കിയിരിപ്പ് ഇല്ലാത്തപ്പോൾ ചിലർ വീട് പണി നടത്തുന്നതും പൂർത്തീകരിക്കുന്നതും ഇത്തരത്തിൽ വാസ്‌തുയോഗം ഉച്ചസ്ഥായിയിൽ നിൽക്കുന്നത് കൊണ്ടാണ്. അല്ലാത്തവർക്ക് കോടികൾ കൈയ്യിൽ വച്ചാലും പലയിടത്തും തടസമാകും ഫലം. ഈ അവസരത്തിലാണ് ഗൃഹനിർമ്മാണ ഭാഗ്യത്തിനായി വാസ്തു പുരുഷന്റെ പ്രീതി നേടേണ്ടത്. 

ഓം അനുഗ്രഹ രൂപായ വിദ്മഹേ 

ഭുമി പുത്രായ ധീമഹി

തന്നോ വാസ്തു പുരുഷ പ്രചോദയാത്

വാസ്തു പുരുഷനെ പ്രീതിപ്പെടുത്താനുള്ള  മൂന്നു  വരി മന്ത്രം ദിനവും ചൊല്ലിയാൽ ആഗ്രഹപ്രകാരമുള്ള വീട് നിർമിക്കാൻ കഴിയും എന്നാണ് വിശ്വാസം.