സൂര്യന്റെ രത്നമാണ് മാണിക്യം (Ruby). ജാതക പരിശോധന പ്രകാരം മാണിക്യം ധരിക്കുന്നത് സൂര്യന്റെ ദോഷത്തിന് പരിഹാരമായിട്ടാണ് ജ്യോത്സ്യന്മാർ മാണിക്യം നിർദ്ദേശിക്കുന്നത്. മാണിക്യം സർക്കാര്‍ അധികാരത്തിനും തൊഴിൽ ഉന്നതിക്കും ഹൃദയ ആരോഗ്യത്തിനും നല്ലതാണ്. മാണിക്യ രത്നം പുരുഷന്മാര്‍ വലത് കയ്യിലെ മോതിര വിരലിൽ ഞായറാഴ്ച രാവിലെ ഉദയം മുതൽ 1 മണിക്കൂറിനകം (6.45 – 7.15) ധരിക്കുക. വീട്ടിൽ ഒരു നിലവിളക്ക് കത്തിച്ച് കിഴക്ക് ദർശനമായി നിന്ന് സൂര്യഭഗവാനെയും, മഹേശ്വരനെയും ധ്യാനിച്ച് മാണിക്യ രത്നം ധരിക്കുക. ശിവക്ഷേത്രത്തിൽ പൂജിച്ചും ധരിക്കാം. ഇതരമതക്കാർ അവരവരുടെ ആചാരപ്രകാരം ധരിക്കുക.
ശിവക്ഷേത്രത്തിൽ ജലധാര നടക്കുന്ന സമയത്ത് തീർത്ഥകുഴലിൽ കൂടി ഒഴുകി വരുന്ന ജലപ്രവാഹത്തിൽ മാണിക്യ രത്നം അഭിഷേകം ചെയ്യുന്നതും നല്ലതാണ്. സ്ത്രീകൾ മാണിക്യം ഇടത് കയ്യിലെ മോതിര വിരലില്‍ ധരിക്കുക. ഗുണമേന്മയുള്ള രത്നം ധരിക്കണം. ലാബ് സർട്ടിഫിക്കറ്റ് ഉള്ള രത്നമാണ് ഉത്തമം. ജ്യോതിഷ പരിഹാര നിർദ്ദേശത്തിലും രത്നശാസ്ത്രത്തിലും പാണ്ഡിത്യമുള്ള ജ്യോത്സ്യന്മാരിൽ നിന്ന് വേണം രത്നനിർദ്ദേശം സ്വീകരിക്കുവാൻ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ലേഖകൻ
R. Sanjeevkumar PGA
Jyothis Astrological Research Centre
Lulu Apartments, Thycaud P.O, Thiruvananthapuram
Pin - 695014, Mob: 9447251087, 9526480571
Email: jyothisgems@gmail.com
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions