ഭാരതീയ പുരാണകഥകൾ പ്രകാരം സൂര്യ ഭഗവാൻ ഏഴ് കുതിരകളെ പൂട്ടിയ രഥത്തിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു. എന്നാൽ ഈ ഏഴ് കുതിരകൾ ശാസ്ത്രീയമായി വ്യത്യസ്ത തരംഗ ദൈർഘ്യം ഉള്ള ഏഴ് രശ്മികൾ ആണ്. ആ ഏഴ് രശ്മികളും നവഗ്രഹങ്ങളുടെ കോസ്മിക് നിറങ്ങളും തമ്മിലുള്ള ശാസ്ത്രീയ ബന്ധം നോക്കിയാൽ മതി രത്നധാരണത്തിലൂടെ പ്രതിസന്ധികൾക്ക് പരിഹാരം കാണാം എന്ന ജ്യോതിഷ–രത്ന ശാസ്ത്രവിധിക്ക് ശാസ്ത്രീയ പിന്തുണ ഉണ്ടെന്ന് മനസ്സിലാക്കാം. സൂര്യന്റെ കുതിരകളും മാരിവില്ലിന്റെ നിറങ്ങളും രത്നത്തിന്റെ കോസ്മിക് നിറവും തമ്മിലുള്ള ബന്ധം നോക്കുക.
1. സൂര്യന്റെ ആദ്യത്തെ കുതിരയുടെ പേര് – ഗായത്രി. മഴവില്ലിലെ ആദ്യത്തെ നിറം വയലറ്റ്. ഇന്ദ്രനീല രത്നം പുറപ്പെടുവിക്കുന്ന കോസ്മിക് നിറം വയലറ്റ് (V) നവഗ്രഹം – ശനി
2. രണ്ടാമത്തെ കുതിരയുടെ പേര് – ബ്രഹ്തി. മഴവിൽ നിറം ഇൻഡിഗോ, വജ്രം പുറപ്പെടുവിക്കുന്ന കോസ്മിക് നിറം ഇൻഡിഗോ (I). നവഗ്രഹം – ശുക്രൻ.
3. സൂര്യന്റെ മൂന്നാമത്തെ കുതിരയുടെ പേര് – ഉഷ്നിക്ക്. മഴവിൽ നിറം ബ്ലൂ (നീല). മഞ്ഞപുഷ്യരാഗത്തിന്റെ കോസ്മിക് കളർ നീല (B). നവഗ്രഹം – വ്യാഴം.
4. സൂര്യന്റെ നാലാമത്തെ കുതിരയുടെ പേര് – ജഗതി. മഴവിൽ നിറം ഗ്രീൻ (പച്ച). മരതകത്തിന്റെ കോസ്മിക് നിറം ഗ്രീൻ (G) (പച്ച). നവഗ്രഹം – ബുധൻ
5. സൂര്യന്റെ അഞ്ചാമത്തെ കുതിരയുടെ പേര് – തൃഷ്ടുപ്പ്. മഴവിൽ നിറം യെല്ലോ (മഞ്ഞ). ചുവന്ന പവിഴം പുറപ്പെടുവിക്കുന്ന കോസ്മിക് നിറം മഞ്ഞ (Y). നവഗ്രഹം – ചൊവ്വ.
6. സൂര്യന്റെ ആറാമത്തെ കുതിരയുടെ പേര് – അനുഷ്ടുപ്പ്. മഴവിൽ നിറം ഓറഞ്ച്. മുത്തിന്റെ കോസ്മിക് നിറം ഓറഞ്ച് (O). നവഗ്രഹം – ചന്ദ്രൻ.
7. പങ്കിത് – എന്നാണ് സൂര്യന്റെ ഏഴാമത്തെ കുതിരയുടെ പേര്. മഴവിൽ നിറം ചുവപ്പ്. മാണിക്യരത്നത്തിന്റെ കോസ്മിക് നിറവും ചുവപ്പ് (R) തന്നെ. നവഗ്രഹം – സൂര്യൻ
ഇനി രണ്ട് നിഴൽ ഗ്രഹങ്ങളായ രാഹു–കേതുക്കൾക്ക് ഉള്ള കോസ്മിക് നിറം.
8. സൂര്യന്റെ തന്നെ വിഷരശ്മി ആയ അൾട്രാവയലറ്റ് (UV) – ഗോമേദകം എന്ന രാഹുവിന്റെ രത്നം പുറപ്പെടുവിക്കുന്നു.
9. സൂര്യന്റെ തന്നെ മറ്റൊരു വിഷരശ്മിയാണ് ഇൻഫ്രാറെഡ് (IR). ഈ നിറം കേതുവിന്റെ രത്നം വൈഡൂര്യം പുറപ്പെടുവിക്കുന്നു. രത്നനിർണ്ണയത്തിലെ ശാസ്ത്രീയവശം മഴവിൽ നിറങ്ങൾ ആയ (VIBGYOR) ആണ്. അവ നവഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കോസ്മിക് നിറങ്ങൾ മനുഷ്യ ശരീരത്തിലെ സൂക്ഷ്മനാഡികളിലൂടെ ശരീരത്തിലും മനസ്സിലും ബുദ്ധിയിലും വ്യാപിച്ച് ഗുണഫലങ്ങൾ നൽകുന്നു. ആയതിനാൽ ജാതക പരിശോധന നടത്തി അനുകൂല നിറങ്ങൾ നൽകുന്ന രത്നം മാത്രം ധരിക്കുക. ജാതക പ്രകാരം ലഗ്നാധിപയോഗകാരക, ലഗ്നാധിപമിത്ര എന്ന രീതിയിൽ രത്നം ധരിച്ച് ഭാഗ്യത്തെ ഉത്തേജിപ്പിക്കുക. മാരിവില്ലിലെ മാസ്മരിക നിറങ്ങൾ നമ്മുടെ ഭാഗ്യാനുഭവങ്ങൾക്കായി ഭാഗ്യരത്ന ധാരണത്തിലൂടെ പ്രയോജനപ്പെടുത്താം എന്നാണ് പൗരാണിക വിശ്വാസം.
ലേഖകൻ
R. Sanjeev Kumar PGA
Jyothis Astrological Research Centre
Lulu Appartments, Opp: Police Ground
Thycaud PO, Thiruvananthapuram 695014
Mob: 9447251087, 8078908087
Tel: 0471 - 2324553
E-mail: jyothigems@gmail.com
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions