പിറന്നാൾ ഇങ്ങനെ ആഘോഷിക്കണം, കാരണം?

നാക്കിലയിൽ പിറന്നാൾ ഉണ്ണണം എന്നൊരു ആചാരം പലയിടങ്ങളിലുമുണ്ട്. വാഴയിലയുടെ അറ്റത്തെ ഭാഗം മുറിച്ചെടുക്കുന്നതാണു നാക്കില. തൂശനില എന്നും പറയും. ഇംഗ്ലിഷ് ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന രീതി ഇപ്പോഴുണ്ട്. എന്നാൽ, ജനിച്ച മലയാളമാസത്തിൽ ജന്മനക്ഷത്രം ഏതു ദിവസമാണോ വരുന്നത് ആ ദിവസം പിറന്നാൾ ആചരിക്കുക എന്നതായിരുന്നു കേരളത്തിൽ പണ്ടു മുതലുള്ള രീതി. ഈ രീതി പലരും ഇന്നും തുടരുന്നുമുണ്ട്.

ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കുമ്പോൾ പിറന്നാളുകാരനു സദ്യ വിളമ്പേണ്ടത് നാക്കിലയിൽത്തന്നെ വേണമെന്നാണ് ആചാരം. ഇലയുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഭാഗമാണല്ലോ നാക്കിലഭാഗം. അതുകൊണ്ട്, വളരുന്ന ആയുസ്സിനെ സൂചിപ്പിക്കാനും നാക്കില തന്നെ വേണം എന്നാണു പഴമക്കാരുടെ നിർബന്ധം.