ശാസ്ത്രം എത്രത്തോളം വളര്‍ന്നാലും വിശ്വാസങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ചിലത് യഥാര്‍ത്ഥ വിശ്വാസങ്ങളോ അല്ലെങ്കില്‍ അന്ധവിശ്വസങ്ങളോ ആവാം . ചില അന്ധവിശ്വാസങ്ങള്‍ പണവും സമയവും നഷ്ടപ്പെടുത്തുക മാത്രമല്ല ദുഷ്ഫലങ്ങളും പ്രദാനം ചെയ്യും.
സർവസാധാരണമായി കാണുന്ന കാക്കയെ ഓരോ സമയത്തും ശുഭ അശുഭ സൂചനയായാണ് കണക്കാക്കുന്നത്. ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായിരുന്ന വരാഹമിഹിരന്റെ ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിൽ, നിമിത്തശാസ്ത്രഭാഗത്തു കാക്കകൾക്കുള്ള പ്രാധാന്യം വിവരിക്കുന്നുണ്ട്. യാത്രയ്ക്കിറങ്ങുമ്പോൾ കാക്കയെ കാണുകയാണെകിൽ ഉദ്ദേശിച്ച കാര്യം നടക്കും. കാക്ക ഇടതു വശത്തൂടെ പറന്നാൽ ശുഭവും വലതു ഭാഗത്തൂടെ പറന്നാൽ അശുഭവും ധനനഷ്ടവുമാണെന്നാണ് വിശ്വാസം.
കാക്ക ദേഹത്ത് കാഷ്ഠിച്ച അനുഭവം മിക്കവർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും . കാക്ക കാഷ്ഠിച്ച വിഷമത്താൽ കഷ്ടകാലമാണെന്ന് കരുതുന്നവരുണ്ടെങ്കിലും ഭാഗ്യമാണെന്നാണു വിശ്വാസം. സാമ്പത്തിക നേട്ടമുണ്ടാവും എന്നും വിശ്വാസമുണ്ട്. ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, തൃക്കേട്ട, പൂരം, പൂരാടം ,പൂരുരുട്ടാതി എന്നെ നക്ഷത്രജാതരുടെ ശരീരത്തിൽ കാക്ക കാഷ്ഠിച്ചാൽ അശുഭവും മറ്റുള്ള നക്ഷത്രജാതർക്ക് സാമ്പത്തിക നേട്ടവും ഉണ്ടാവും എന്ന വിശ്വാസവും സമൂഹത്തിൽ നിലനിൽക്കുന്നു.
കാക്കയുടെ ബന്ധപ്പെട്ട് ഇനിയും വിശ്വാസങ്ങൾ ഉണ്ട്. വീടിന് മുന്നിൽ ഇരുന്ന് കാക്ക കരഞ്ഞാൽ വിരുന്നുകാരൻ വരും യാത്ര സമയത്ത് കാക്കകൾ പരസ്പരം ഭക്ഷണം കൊടുക്കുന്നതു കണ്ടാൽ ഉദ്ദിഷ്ടകാര്യലാഭം യാത്രയ്ക്കിറങ്ങുമ്പോൾ കാക്ക മുന്നിലിരുന്നു കരഞ്ഞു പറന്നുപോയാൽ യാത്ര കൊണ്ട് ധനലാഭം ഉണ്ടാകും എന്നിങ്ങനെ നീളുന്നു വിശ്വാസങ്ങൾ.